‘ഒരു ദുരൂഹ സാഹചര്യത്തില്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
പുതു വര്‍ഷത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുതുവത്സര ആശംസകളോടെ പുറത്തിറക്കി. മാജിക് ഫ്രെയിംസിന്റെ പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം എന്നിവരുള്ള പോസ്റ്ററാണ് പുതുതായിഇറങ്ങിയത്. ഇവരുടെ നില്‍പ്പിലും നോട്ടത്തിലും തന്നെ ഏറെ ദുരൂഹതയുണ്ട്. ചിത്രത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന പോസ്റ്ററാണ്. 2026 പുതുവര്‍ഷത്തില്‍ ഈ ദുരൂഹത മറനീക്കിയെത്തും. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. മാജിക്…
