Headlines

Webdesk

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരം; ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രം’; ജി സുകുമാരന്‍ നായര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്. ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതെന്നും പ്രതികരിച്ചു. 149-ാത് മന്നം ജയന്തിയോടനുബന്ധിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് വന്‍ ആഘോഷ പരിപാടികളാണ് നടക്കുന്നത്. മന്നം സമാധി പ്രമുഖര്‍ സന്ദര്‍ശിച്ചു. ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. ആ വിഷയത്തില്‍ എന്‍എസ്എസിന് ശരിദൂര നിലപാടാണ്. ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട്…

Read More

‘ഞങ്ങൾക്ക് 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല; ചാക്കിട്ട് പിടിക്കാൻ LDF ഇല്ല; എംവി ​ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എംവി ഗോവിന്ദൻ…

Read More

നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യം; ഇന്ന് മന്നം ജയന്തി

സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യമായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ അതിശക്തമായി പോരാടി. സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. സമൂഹനന്മ ലക്ഷ്യം വച്ച് അക്ഷീണം പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു മന്നം. നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്….

Read More

ആരു നേടും ഇന്നത്തെ കോടി? സുവർണ കേരളം SK 34 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 34 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം…

Read More

റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്‌കോ

സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ. കോട്ടയത്ത് നിന്ന് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ടിവരും. മദ്യപര്‍ ട്രെയിനില്‍ കയറുന്നത് സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്ളതിനാലെന്നാണ് റെയില്‍വേയുടെ വാദം. തീരുമാനം ബെവികോ തള്ളിയിട്ടുണ്ട്. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയക്കുകയായിരുന്നു. ഈ കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് പല റെയില്‍വേ സ്റ്റേഷനുകളുടെയും സമീപത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് കൂടുതലായും മദ്യപന്‍മാര്‍ ട്രെയിനില്‍ കയറുന്നത്. അതിനാല്‍…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ‘ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായി’; രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയ്‌ക്കൊപ്പമുള്ള സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവരാണ് സിപിഐഎം. അതുകൊണ്ട് ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു.എന്‍എസ്എസ് പരിപാടിയില്‍ വന്നത് രാഷ്ട്രീയം മനസില്‍ വച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭന്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും സുകുമാരന്‍ നായര്‍ തനിക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതൊന്നും രാഷ്ട്രീയം വച്ചുകൊണ്ടല്ല ചെയ്യുന്നതെന്നും വ്യക്തമാക്കി. തൃശൂര്‍…

Read More

ചീഫ് നഴ്സിംഗ് ഓഫീസറിന്റെ ബന്ധുക്കൾക്കും അടുപ്പക്കാർക്കും നിയമനം; RCCയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേട്

തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നാണ് പരാതി. ചട്ടങ്ങൾ‌ അട്ടിമറിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുൻ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം ചീഫ് നഴ്സിംഗ് ഓഫീസർ അട്ടിമറിച്ചു….

Read More

‘മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണം നടത്തണം; മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണണം ‘; സിപിഐഎം സംസ്ഥാന കമ്മിറ്റി

മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ വരുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിമാര്‍ മുന്നിട്ടിറങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യതയും മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ‘മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണം നടത്തണം; മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണണം ‘; സിപിഐഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ…

Read More

വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ അപാകതയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്; CPIക്ക് അതൃപ്തി

ചതിയൻ ചന്തു പരാമർശത്തിൽ ഒപ്പം നിന്ന മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ അപാകതയില്ലെന്ന നിലപാട് ആവർത്തിച്ചതിൽ സിപിഐ നേതൃത്വത്തിന് അതൃപ്തി. കാറിൽ കയറ്റുന്നത് വ്യക്തിപരമായ വിഷയമാണെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞ രീതിയിലാണ് അതൃപ്തി. എന്നാൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് മുതിർന്നേക്കില്ല. വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം വ്യക്തിപരം എന്നാണ് സിപിഐഎം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.അയ്യപ്പ സംഗമത്തിനെത്തിയപ്പോൾ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ…

Read More

സേഫ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ‘സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം; തെറ്റായ പ്രചരണങ്ങൾ നടത്തുന്നു’; നടൻ ജയസൂര്യ

സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ മാധ്യമങ്ങൾ നടത്തുന്നു. പരസ്യത്തിന്റെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ എത്തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ജയസൂര്യ വ്യക്തമാക്കി.രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാൽ ഏഴാം തീയതി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്താക്കുന്നു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. കേസിൽ ജയസൂര്യയുടെ ഭാര്യ സരിതയുടേയും മൊഴി എടുത്തിരുന്നു.സേവ് ബോക്സ്…

Read More