Webdesk

തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്

കോഴിക്കോട് വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്. വടകര പൊലീസാണ് കേസെടുത്തത്. മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്‌സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.മര്‍ദനത്തിന്റെ…

Read More

സ്‌ട്രേഞ്ചർ തിങ്ങ്സ് ഫിനാലെ എപ്പിസോഡ് പുറത്ത്

ആരാധകരുടെ കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പിന് വിരാമമിട്ട് ന്യൂ ഇയർ ദിനത്തിൽ നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ സീരീസ് സ്ട്രേഞ്ചർ തിങ്‌സിന്റെ അവസാന എപ്പിസോഡ് റിലീസ് ചെയ്തു. 2016ൽ സ്ട്രീമിങ് ആരംഭിച്ച സീരീസിന് കേരളത്തിൽ അടക്കം ലോകമെങ്ങും വമ്പൻ ആരാധക വൃന്ദം ഉണ്ട്. പത്തു വർഷത്തോളം നീണ്ട സീരീസിന്റെ ജൈത്ര യാത്ര വസാനിച്ചതിന്റെ നിരാശയിലും അവസാന എപ്പിസോഡിന്റെ ആവേശത്തിലുമാണ് ആരാധകർ.2 മണിക്കൂറും 8 മിനുട്ടും അതായത് ഒരു ഫീച്ചർ ഫിലിമിന്റെ ദൈർഘ്യമുള്ള അവസാന എപ്പിസോഡ് ട്വിസ്റ്റുകളും, ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും…

Read More

നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ല; പലവട്ടം വധഭീഷണി നേരിട്ടു, ഫാ. സുധീർ ജോൺ വില്യംസ്

നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ലെന്ന് മലയാളി വൈദികൻ ഫാ. സുധീർ ജോൺ വില്യംസ് ട്വന്റി ഫോറിനോട് പറഞ്ഞു. പണം കൊടുത്ത് മതപരിവർത്തനത്തിനായി നിർബന്ധിച്ചുവെന്നാണ് പറയുന്നത് പക്ഷെ ആരാണ് പണം കൊടുത്താൽ മതം മാറുന്നത്. മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ പോലും ആഗ്രഹിക്കുന്നയാളല്ല താൻ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഫാ. സുധീർ പറഞ്ഞു.ഒരു സുഹൃത്തിന്റെ ബർത്ത്‌ഡേ ആഘോഷിക്കാനാണ് അവിടെ എത്തിയത്. 4 കിലോ മീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്ന് വന്ന ബജ്‌രംഗ്ദൾ പ്രവർത്തകരാണ് തടഞ്ഞു നിർത്തിയത്. ശുശ്രൂഷയുടെ…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചാണ് മൊഴി നല്‍കിയത്. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ അടുത്ത ആഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.ഇന്നലെയാണ് കൊല്ലത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്. പുതുതായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ടായിരുന്നു. ഇതിനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയുടെ…

Read More

പിഎം ശ്രീയിൽ ഒപ്പിട്ടതിൽ തെറ്റുപറ്റി; അതും തോൽവിക്ക് കാരണമായിട്ടുണ്ടാകാമെന്ന് എംവി ഗോവിന്ദൻ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ് പറ്റിയതു കൊണ്ടാണ് പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങൾക്കൊപ്പം പിഎം ശ്രീ വിവാദവും തോൽവിക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ടു പോകും. തുടർ ഭരണത്തിൽ ആശാവഹമായ പ്രതീക്ഷയുണ്ട്. എൽഡിഎഫിന് 60 സീറ്റുകൾ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ 17 ലക്ഷം വോട്ടുകൾ എൽഡിഎഫിന് അധികമുണ്ട്. അമിത ആത്മവിശ്വാസം കൊണ്ടാണ് പഞ്ചായത്തുകളിൽ തോൽവിയുണ്ടായത്….

Read More

താമരശ്ശേരി പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം.മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാൻ്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയിൽ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം…

Read More

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ മെയിൽ സർവീസ് തുടങ്ങിയ ഇന്നു മുതൽ ഇല്ല.സംസ്ഥാനത്തെ എല്ലാ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം…

Read More

പുതുവർഷ ആശംസകളോടെ’വരവ് ‘ന്റെ രണ്ടു പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ‘വരവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. പുതുവർഷ ആശംസകളോടെയുള്ള ഒരു പോസ്റ്ററിലുള്ളത് ജോജു ജോർജും മുരളി ഗോപിയുമാണ്.’ Game of Survival ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ചിത്രം ആക്ഷൻ സർവൈവൽ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ്. പുതുതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഇത് വ്യക്തമാണ്. എന്തൊക്കെയോ ദുരൂഹതകൾ ഒളിച്ചു വയ്ക്കുന്ന മുഖങ്ങൾ…. നരച്ച താടിലുക്കിലാണ് മുരളി ഗോപിയെ പോസ്റ്ററിലൂടെ കാണാൻ സാധിക്കുന്നത്. രണ്ടാമത്തെ പോസ്റ്ററിൽ അർജുൻ അശോകനും സാനിയ ഇയ്യപ്പനുമാണുള്ളത്. ഒരു…

Read More

ഹാപ്പി ന്യൂയർ; 2026 നെ വരവേറ്റ് നാടും ന​ഗരവും

ശുഭാപ്തി വിശ്വാസത്തിന്റെ ഒരു ഒഴുക്കാണ് ഓരോ പുതുവർഷപ്പുലരിയും. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, കോവളം ബീച്ചുകളിൽ വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്നിലെ വസന്തോത്സവത്തിൽ ആയിരങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടി. ഫോര്‍ട്ട് കൊച്ചിയിൽ വെളി, പരേഡ് ഗ്രൗണ്ടുകളിൽ വിപുലമായ പുതുവത്സരാഘോഷം നടന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നായി എത്തിച്ചേർന്നത്. കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…

Read More

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ആശംസയിൽ അറിയിച്ചു. അതേസമയം, ലോകത്ത് പലയിടത്തും നേരത്തെ തന്നെ പുതുവർഷം എത്തിയിട്ടുള്ളതിനാൽ ആഘോഷവും ആരംഭിച്ചു ക‍ഴിഞ്ഞിട്ടുണ്ട്. ​ദക്ഷിണ പസഫിക് രാജ്യങ്ങളാണ്…

Read More