‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം
പി വി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന വാര്‍ത്തകള്‍ കേട്ടുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. ഈ പി വി അന്‍വര്‍, കുറച്ച് ദിവസം മുന്‍പ് കേരളത്തില്‍ ഞാന്‍ പോയ സമയത്ത് എന്റെ വീട്ടില്‍ വന്നു. മമതാ ബാനര്‍ജിയെ കാണണമെന്ന് പറഞ്ഞു. ഒരു കത്ത് എനിക്ക് തന്നു. ഇതില്‍…
