ആരതിയെ അതുല്‍ നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് സംശയം; യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍; കമ്പ് കൊണ്ട് അടിച്ചത് പോലെ പാടുകള്‍
തിരുവനന്തപുരം ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി ആരതിയുടെ മരണത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഭര്‍ത്താവ് അതുലിനെ അറസ്റ്റ് ചെയ്തത്. ആരതി നിരന്തരം ശാരീരിക ഉപദ്രവം നേരിട്ടിരുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. (police arrested athul related to arathy’s death in attukal) ആരതിയുടെ ശരീരത്തില്‍ മൊത്തം 10 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കൂടുതല്‍ മുറിവുകളും കാല്‍മുട്ടിന് താഴേക്കാണ്. ആരതിയുടെ…
