52 ലിറ്റർ മദ്യവുമായി ‘ആക്ഷൻ ഹീറോ ബിജു’ താരം അൽകു എക്സൈസ് പിടിയിൽ
52 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ. തിരൂരങ്ങാടി സ്വദേശിയായ അൽകു എന്ന് അറിയപ്പെടുന്ന ഷെഫീഖ് ആണ് പിടിയിലായത്. 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 58 ബോട്ടിൽ ബിയര്‍ (37.7 ലിറ്റർ) ഇയാളിൽ നിന്നും കണ്ടെത്തി. തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച പേരായിരുന്നു അൽകു.ഇയാളിൽ നിന്ന് പിടിച്ചെടുത്ത 52 ലിറ്റർ മദ്യം കൂടുതൽ പരിശോധനകൾക്കായി അയച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. ‘ഓട്ടോർഷ’…
