Webdesk

വലിയ ട്രേഡ് സെൻ്റെർ , ഉയരം കൂടിയ കെട്ടിടം; ഇനി കാശ്മീർക്കുന്നും കോഴിക്കോട് വളരുന്നു

കോഴിക്കോട് ഇന്ന് പല മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗാലക്‌സിയുടെ ഉയരം കൂടിയ കെട്ടിടം നഗരത്തിന്റെ skyline തന്നെ മാറ്റിയപ്പോൾ, ഹൈലൈറ്റിന്റെ വലിയ ട്രേഡ് സെന്റർ നഗരത്തിന്റെ വ്യാപാര ദിശയെ പുതുക്കി. ഈ രണ്ട് വികസനങ്ങളും നഗരത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകിയിട്ടുണ്ട്. ഇതിന്റെ ഇടയിൽ, പലർക്കും ഇപ്പോഴും അത്ര പരിചിതമല്ലാത്ത ഒരു ഇടം പതിയെ ശ്രദ്ധയിൽപ്പെടുകയാണ് — കാശ്മീർകുന്ന്. നഗരത്തിന്റെ നടുവിൽ ആണ് കാശ്മീർകുന്ന് സ്ഥിതി ചെയ്യുന്നത്. എന്നാൽ അവിടേക്ക് എത്തുന്നവർ പറയുന്നത്, ഇത് കോഴിക്കോട് തന്നെയാണെന്ന് വിശ്വസിക്കാൻ…

Read More

‘പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു’; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം

പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു, കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മർദ്ദിച്ചുവെന്ന് പരാതി. മുല്ലക്കൊടി സ്വദേശി മനോഹരന് ആണ് മർദ്ദനമേറ്റത്. പ്രദേശത്തെ റേഷൻ കടയിൽ വച്ച് ഭാസ്കരൻ എന്നയാൾ പോറ്റിയേ കേറ്റിയേ പാട്ട് വയ്ക്കുകയായിരുന്നു. ഇത് മനോഹരൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി മർദ്ദിച്ചു എന്നാണ് പരാതി. ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചു….

Read More

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. വീണ്ടും ജാമ്യാപേക്ഷ നൽകി. രണ്ടു കേസുകളിലും നൽകിയ ജാമ്യപേക്ഷ ഈ മാസം 14 ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. എ പത്മകുമാർ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നായിരുന്നു…

Read More

പി വി അൻവർ എവിടെ നിന്നാലും വിജയിക്കും, കോഴിക്കോട് നിന്നാൽ കോഴിക്കോട്ടെ ജനങ്ങൾ വിജയിപ്പിക്കും; കോഴിക്കോട് ഡിസിസി പ്രസിഡന്റ്

പി വി അൻവറിന് എവിടെ നിന്നാലും വിജയസാധ്യതയുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ 24 നോട്. അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന് നേതൃത്വം ആണ് പറയേണ്ടത്. അൻവറിന് എവിടെ വേണമെങ്കിലും മത്സരിക്കാം. കോഴിക്കോട് നിന്നാൽ കോഴിക്കോട്ടെ ജനങ്ങൾ വിജയിപ്പിക്കുമെന്നു പ്രവീൺ കുമാർ പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പ്, സ്ഥാനാർഥി പട്ടിക തയ്യാറാണ്. നേതൃത്വം ആവശ്യപ്പെട്ടാൽ ശുപാർശ പട്ടിക കൈമാറും. താഴെത്തട്ടിൽ ഉള്ളവരുടെ വികാരം മനസ്സിലാക്കുന്ന നേതൃത്വം ആണ്. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് 13ൽ…

Read More

പൊന്ന് കേറി കേറി എങ്ങോട്ടിത്? ഇന്നും വര്‍ധന; സ്വര്‍ണം ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,02,280 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,785 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate kerala january 07, 2026).വെനസ്വേലയിലെ ട്രംപിന്റെ അട്ടിമറി നീക്കം, ഗ്രീന്‍ലന്‍ഡ് പിടിച്ചടക്കാനുള്ള നീക്കം അമേരിക്ക നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ച ആശങ്കകളാണ്…

Read More

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്.അഞ്ചുവർഷത്തെ പിഎൽഐ സ്‌കീം അവസാനിക്കാൻ ഇനി മൂന്ന് മാസം ബാക്കിനിൽക്കേയാണ് ഈ നേട്ടം. 2021-22 മുതൽ ഇന്ത്യയിൽ ആരംഭിച്ച ഉത്പാദനത്തിന്റെ മൊത്തം കയറ്റുമതി മൂല്യമാണ് 5,000 കോടി ഡോളർ. ആപ്പിളിന്റെ ആഗോള എതിരാളികളായ സാംസങ് പിഎൽഐ പദ്ധതിക്ക് കീഴിലുള്ള കാലയളവിൽ 17 ബില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടത്തിയത്.നിലവിൽ ടാറ്റായുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നും ഫോക്സ്കോണിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടും ഐഫോൺ പ്ലാന്റുകളാണ് ഇന്ത്യയിൽ ഉള്ളത്. നടപ്പു…

Read More

വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞ; വിരൽ മുറിച്ച് രക്തം കൊണ്ട് തിലകം ചാർത്തി വനിതകൾ

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞ. വിരൽ മുറിച്ച് രക്തം കൊണ്ട് തിലകം ചാർത്തി വനിതകൾ. എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘത്തിന്റേതാണ് ഐക്യദാർഢ്യം.രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് വെള്ളാപ്പള്ളി നടേശന് അയച്ചു നൽകി. ജീവൻ നൽകിയും വെള്ളാപ്പള്ളിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ. യൂത്ത് കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ചും പ്രതിഷേധം നടത്തി. വെള്ളാപ്പള്ളി നടേശനെതിരായ പരാമർശങ്ങളെ തുടർന്നാണ് സമരപരിപാടികൾ. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം…

Read More

150 മീറ്റർ മാത്രം അകലെയാണ് പുതിയ ഓഫീസ്, അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.; വി കെ പ്രശാന്ത് MLA

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്ന സംഭവത്തിൽ വിശദീകരണവുമായി വട്ടിയൂർക്കാവ് വികെ പ്രശാന്ത് എംഎൽഎ. ഓഫീസ് മാറുക എന്നത് വ്യക്തിപരമായ തീരുമാനം. അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.വിവാദം ഒഴിവാക്കാനാണ് ഓഫീസ് മാറുന്നത്. മറ്റൊരിടത്ത് ഓഫീസ് കണ്ടെത്തി മാറിയിട്ടുണ്ട്.150 മീറ്റർ മാത്രം അകലെയാണ് പുതിയ ഓഫീസ്. ഓഫീസ് പ്രവർത്തനം തൃപ്തികരമായാണ് കൊണ്ടുപോയത്. ജനങ്ങൾക്ക് പ്രയോജനപ്പെടാനാണ് ഓഫീസ്. ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി 7 വർഷം അവിടെ പ്രവർത്തിച്ചത്. ഒരു തർക്കങ്ങളും…

Read More

‘എകെ ബാലന്റെ പരാമർശം വർഗീയ കലാപം ഉണ്ടാക്കാൻ; സംഘപരിവാർ അജണ്ട നടത്തുന്ന പ്രചരണത്തിന്റെ ഭാഗം’; വിഡി സതീശൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായുള്ളതാണെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി…

Read More

കാമുകിയുടെ വീട്ടുകാരെ ഇംപ്രസ് ചെയ്യാൻ വാഹനാപകട നാടകം; യുവാവും സുഹൃത്തും പിടിയിൽ

പത്തനംതിട്ടയിൽ പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും പിടിയിൽ. യുവതിയെ ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. കോന്നി സ്വദേശികളായ രഞ്ജിത്ത് – അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 23നായിരുന്നു അപകടനാടകം. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരിൽ നിന്നും യുവതി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാറിലെത്തി ഇടിച്ചിടുകയായിരുന്നു. പിന്നാലെ എത്തിയ രഞ്ജിത്ത് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ…

Read More