Webdesk

കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണം; ആവശ്യവുമായി വി.ടി ബൽറാം

കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന ആവശ്യവുമായി കെ പി സിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.വ്യക്തിപരമായ അഭിപ്രായമാണിതെന്നും പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായം അല്ലെന്നും ബൽറാം പറയുന്നു. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം. എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി…

Read More

ED ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി

ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിന് പിന്നാലെയാണ് നടപടി. നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. രാഷ്ട്രീയ ആരോപണങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. സിപിഐഎം അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നായിരുന്നു ആദ്യ ആക്ഷേപം. മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് സാമ്പത്തികരോപണങ്ങളും പി രാധാകൃഷ്ണനെ വെട്ടിലാക്കി. ഇതിന് പിന്നാലെയാണ് ചെന്നൈയിലേക്ക് മാറ്റിയത്.സാമ്പത്തിക ആരോപണങ്ങളിൽ ഇ…

Read More

‘തീരുമാനം ഒരു നിമിഷം കൊണ്ട് എടുത്തതല്ല’ ; നാളത്തെ തലമുറ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ BJP ക്കൊപ്പം സഞ്ചരിച്ചെങ്കിൽ മാത്രമേ സാധ്യമാകൂ, റെജി ലൂക്കോസ്

നിലവിൽ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങൾ ശെരിയല്ല. പരസ്പരം യുദ്ധം ചെയ്യുകയാണ് ചെയ്യുന്നത്. പുതിയ തലമുറയ്‌ക്കൊപ്പം ഒരു മാറ്റം താനും പ്രതീക്ഷിച്ചിരുന്നു അതിന് തന്റെ മുന്നിലുണ്ടായിരുന്ന ഒരുവഴി ആയിരുന്നു ബി ജെ പിയെന്ന് റെജി ലൂക്കോസ് ട്വന്റി ഫോറിനോട് പറഞ്ഞു. ദേശീയതലത്തിലും അന്തർദേശീയതലത്തിലും ബിജെപി നേടിയ നേട്ടങ്ങൾ മറച്ചുവെച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രാഷ്രീയ സാഹചര്യത്തിന് മാറ്റം വരേണ്ടതുണ്ട്. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റം വേണം അതിനോടൊപ്പം യാത്ര ചെയ്യണം ഇല്ലെങ്കിൽ നമ്മൾ…

Read More

17 കാരിയായ ദേശീയ ഷൂട്ടിങ് താരത്തിന് പീഡനം; പരിശീലകന് സസ്പെൻഷൻ

ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു. ദേശീയ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെയാണ് സസ്പെൻഡ് ചെയ്തത്. 17 വയസുള്ള ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫരീദാബാദ് പൊലീസ് കേസെടുത്തു.ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിങ് മത്സരത്തിനിടെയാണ് സംഭവം. ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്താനെന്നു പറഞ്ഞ് പരിശീലകനായ അങ്കുഷ് ഭരദ്വാജ്, സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ…

Read More

‘പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പ്രതികരിക്കുന്നത്’; അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി CPIM

ഇടതുനിരീക്ഷകർ അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം .പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് നിർദ്ദേശം.കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് ബി എൻ ഹസ്ക്കറിനെ തിരുത്തിയത്. എന്നാൽ നിലപാടാണ് പറഞ്ഞതെന്ന് അഡ്വ.ബി എൻ ഹസ്ക്കർ 24 നോട് പറഞ്ഞു.മുഖ്യമന്ത്രിയെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി എൻ ഹസ്കർ വിമർശിച്ചിരുന്നു. ഇതാണ് സി പി ഐ എം നേതൃത്വത്തെ ചൊടിപ്പിച്ചത്….

Read More

പി വി അൻവറിന് ബേപ്പൂരിൽ വിജയ സാധ്യത ഇല്ല; കനഗോലു റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം

കനഗോലു സർവേ റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം. വിജയ സാധ്യത പട്ടികയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനാർഥി. അഡ്വ പ്രവീൺ കുമാറിനെ കൊയിലാണ്ടിയിൽ മത്സരിപ്പിക്കാൻ നിർദേശം.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് എംഎൽഎമാരില്ലാത്ത കോഴിക്കോട് ജില്ലയിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. ചുരുങ്ങിയത് രണ്ട് എംഎൽഎമാരെങ്കിലും ഇത്തവണ ജില്ലയിൽ നിന്ന് ഉണ്ടാകുമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് അവർ മുന്നോട്ട് പോകുന്നത്. വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവീൺകുമാർ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തൻ്റെ ഇഷ്ടം മുതിർന്ന നേതാക്കളോട്…

Read More

‘പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കും; മുഖ്യമന്ത്രിയുടെ മിഷൻ 110ൽ ശുഭപ്രതീക്ഷ’, ബിനോയ് വിശ്വം

മുഖ്യമന്ത്രിയുടെ മിഷൻ 110 ൽ എൽഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. തൊട്ട് മുൻപുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പഠിക്കുമെന്നും വേണ്ട തിരുത്തലുകൾ വരുത്തും കനഗോലു കണ്ടത് പാഴ് കിനാവാണെന്നും ബിനോയ് വിശ്വം പറഞ്ഞു.ജനകളെ വിശ്വാസത്തിൽ എടുത്താകും എൽഡിഎഫ് മുന്നോട്ട് പോകുക. ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. വികസനം ജനങ്ങളിൽ എത്തിക്കാനും പൊതു രാഷ്ട്രീയം അവതരിപ്പിക്കാനും ആണ്…

Read More

സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ വില

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയിലെത്തി. പവൻ വില 200 രൂപ കുറഞ്ഞ് 1,01,200 രൂപയുമായി. ഇന്നലെയും പവന് 400 രൂപ കുറഞ്ഞിരുന്നു. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 255 രൂപയിലെത്തി.ലാഭമെടുപ്പ് ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഒരു ശതമാനത്തോളം ഇടിഞ്ഞു. മറ്റ് കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് ഉയർന്നതും വിലയെ സ്വാധീനിച്ചു. ഇതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ….

Read More

‘സിറ്റിങ് സീറ്റുകൾക്കൊപ്പം നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും, LDF 110 സീറ്റ് നേടി അധികാരം നിലനിർത്തും’; മന്ത്രി.പി.എ. മുഹമ്മദ് റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ മന്ത്രിമാർ ജനങ്ങളെ അറിയിക്കും. അത് മന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും. 13066 പേരെ 156 കുടുംബ യോഗങ്ങളിലായി താൻ നേരിൽ കണ്ടു. എവിടെയും ഭരണത്തെ കുറിച്ചോ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചോ വികസന പ്രവർത്തനങ്ങളെ കുറിച്ചോ വിമർശനം ഉയർന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഭരണവിരുദ്ധ വികാരമില്ലെന്നും…

Read More

മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി, തുടർനടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു.മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ചികിത്സാ പിഴവനെ തുടർന്നുണ്ടായ ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളജിൽ യുവതി പ്രസവിച്ചത്. 23 ഡിസ്ചാർജ് ചെയ്തു. കടുത്ത വേദനയെ…

Read More