നിയമസഭാ തിരഞ്ഞെടുപ്പ്; ‘ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തും; ജനങ്ങളാണ് ഞങ്ങളുടെ കനഗോലു’; മുഖ്യമന്ത്രി
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആത്മവിശ്വാസത്തിന് മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ഭരണം ജനം വിലയിരുത്തുമെന്നും ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ കനഗോലുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (LDF will win more seats and come to power – Pinarayi Vijayan).കേരളത്തിന്റെ പൊതുവായ സ്ഥിതി എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അതി…
