Headlines

Webdesk

കേരളം വീണ്ടും അടച്ചുപൂട്ടലിലേക്ക്; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് ആയിരം കടന്നിരുന്നു. സമ്പൂർണ ലോക്ക് ഡൗൺ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ സംസ്ഥാനത്ത് മാർച്ച് 23ന് ലോക്ക് ഡൗൺ…

Read More

ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ് നൽകും; മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തോട് അനുബന്ധിച്ച് റേഷൻ കാർഡുടമകൾക്ക് പലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 11 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. ആഗസ്റ്റ് അവസാന ആഴ്ചയോടെ ഇതിന്റെ വിതരണം ആരംഭിക്കും. മതിയായ റേഷൻ ധാന്യം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് ആഗസ്റ്റിൽ പത്ത് കിലോ വീതം അരി നൽകും. സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അഡീഷണൽ എസ് പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രോസിക്യൂഷന് രൂപം നൽകി. നിർദേശം ലംഘിക്കുന്ന…

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. എടവക ഗ്രാമപ്പഞ്ചായത്തിലെ 16, 17 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു .

Read More

വയനാട്ടിൽ ഇന്ന് രോഗം ഭേദമായവര്‍ – നാല് പേർ

കൽപ്പറ്റ:ജൂലൈ 13 മുതല്‍ ചികിത്സയിലുള്ള കാക്കവയല്‍ സ്വദേശി (62), ജൂലൈ 15 മുതല്‍ ചികിത്സയിലുള്ള വേലിയമ്പം സ്വദേശി (24), വെങ്ങപ്പള്ളി സ്വദേശി (26), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടത്.

Read More

അയോധ്യയില്‍ രാമക്ഷേത്രത്തിന് നരേന്ദ്ര മോദി തറക്കല്ലിടും; 200 പേര്‍, ആഗസ്റ്റ് 5ന് വിപുലമായ പരിപാടി

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വിപുലമായ പരിപാടിയില്‍ 200 പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ക്ഷണിതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മറ്റു പ്രമുഖര്‍ പങ്കെടുക്കും. അയോധ്യയിലെത്തുന്ന നരേന്ദ്ര മോദി ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തും. ശേഷമാണ് തറക്കല്ലിടല്‍ കര്‍മത്തിന് എത്തുക രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ…

Read More

പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ഓസ്‌ട്രേലിയ; ബിസിസിഐയുടെ ആവശ്യം തള്ളി

ഓസീസ് പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. ക്വാറന്റൈനിലാണെങ്കിലും മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ഇതിലൂടെ പരമ്പരക്ക് മികച്ച മുന്നൊരുക്കം നടത്താൻ ടീം അംഗങ്ങൾക്ക് സാധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഎ പറഞ്ഞു ഇന്ത്യൻ ടീമിന് അഡ്‌ലൈഡിൽ പരിശീലനവും അവിടെ തന്നെയുള്ള ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേിലയ തീരുമാനിച്ചിരിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ്…

Read More

കൊവിഡ് ബാധിച്ച് ആലുവയിൽ വൃദ്ധ മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം 5 മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ബീവാത്തു മരിച്ചത്. ഇതിന് ശേഷമാണ് സ്രവപരിശോധന നടത്തിയത്. ഇവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ കൊവിഡ് മരണങ്ങളുടെ എണ്ണം 50 ആയി ഉയരുകയും ചെയ്തു. കാസർകോട് അണങ്കൂർ സ്വദേശി ഹൈറന്നൂസയാണ് ആദ്യം മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം…

Read More

വയനാട്ടിൽ നാല് പേര്‍ക്ക് കൂടി കോവിഡ്

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേര്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. 182 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. ജൂലൈ…

Read More

കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് ഒരു മരണവും റിപ്പോർട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്….

Read More

വയനാട്ടിൽ പുതിയ കണ്ടെയ്മെന്റ്‌ സോൺ

കൽപ്പറ്റ:തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 5 കണ്ടെയ്മെന്റ്‌ സോണാക്കി ഉത്തരവ്. തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 1, 2, 3, 4, 10, 11, 12, 13, 15 എന്നിവ നേരത്തേ തന്നെ കണ്ടെയ്മെന്റ്‌ സോണുകൾ ആക്കിയിരുന്നു. അവ കണ്ടെയ്മെന്റ്‌ സോണുകളായി തുടരും

Read More