Headlines

Webdesk

പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി

പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി. പുൽപ്പള്ളി കല്ലുവയൽ ജയശ്രി ആർട്സ് & സയൻസ് കോളേജ്. ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ, സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ്, സി.കെ ആർഎം ടി.ടി.ഐ എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറായിരുന്നു. പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കുൾ, കല്ലുവയൽ ജയശ്രി ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു .1964 മുതൽ. സാമുഹിക പ്രവർത്തകനും ജയശ്രിസ്ക്കുൾ സ്ഥാപകനുമായ സി.കെ രാഘവൻ്റെ പത്നിയാണ് ….

Read More

പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി

പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി. പുൽപ്പള്ളി കല്ലുവയൽ ജയശ്രി ആർട്സ് & സയൻസ് കോളേജ്. ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ, സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ്, സി.കെ ആർഎം ടി.ടി.ഐ എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറായിരുന്നു. പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കുൾ, കല്ലുവയൽ ജയശ്രി ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു .1964 മുതൽ. സാമുഹിക പ്രവർത്തകനും ജയശ്രിസ്ക്കുൾ സ്ഥാപകനുമായ സി.കെ രാഘവൻ്റെ പത്നിയാണ് ….

Read More

വയനാട് മുത്തങ്ങ അതിർത്തി ചെക്ക് പോസറ്റിൽ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18500 പാക്കറ്റ് ഹാൻസ് പിടികൂടി; രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി:വയനാട് മുത്തങ്ങയിൽ 18500 പാക്കറ്റ് ഹാൻസ് പിടികൂടി . വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവര പ്രകാരം മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് KA 54 6866 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 18500 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് പാർട്ടിയും ചേർന്ന് പിടികൂടി. കർണ്ണാടകയിൽ നിന്നും ബത്തേരിയിലേക്ക് വിൽപ്പനക്ക് 14 ചാക്കുകളിലായി കൊണ്ടുവന്നതാണ് ഇത്. വിപണിയിൽ ഉദ്ദേശം കാൽക്കോടിയോളം രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്….

Read More

ബീഹാർ വ്യവസായ മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി നിതീഷ് കുമാർ

ബീഹാറിൽ വ്യവസായ വകുപ്പ് മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ജനതാ ദൾ(യു)ൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ശ്യാം രാജക് ലാലുവിന്റെ ആർ ജെ ഡിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ നീക്കം ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന നിതീഷ് കുമാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മുമ്പ് ആർജെഡിയിൽ ആയിരുന്ന രാജക് 2009ലാണ് നിതീഷ് പാളയത്തിലേക്ക്…

Read More

സച്ചിന്‍ പൈലറ്റിന് നല്‍കിയ ഉറപ്പ് പാലിച്ച് കോണ്‍ഗ്രസ്‌

ജയ്പൂര്‍: ഇടഞ്ഞ് നിന്ന സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കോണ്‍ഗ്രസ്‌ തുടങ്ങി, രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമിതിയെ നിയോഗിക്കണം എന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ച കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിക്ക് രൂപം നല്‍കി,പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവുമായ അഹമദ് പട്ടേല്‍, എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി,അജയ് മാക്കന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍, രാജസ്ഥാന്‍റെ ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡേയെ മാറ്റുകയും…

Read More

കർണാടകയിലെ നെഞ്ചൻ കോടിൽ നിന്നും മുത്തങ്ങ അതിർത്തി വഴി വന്ന ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സുൽത്താൻബത്തേരി: കർണാടകയിലെ നെഞ്ചൻ കോടിൽ നിന്നും മുത്തങ്ങ അതിർത്തി വഴി വന്ന ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ എത്തിയ കുടുംബത്തിനാണ് കോവിഡ് പോസിറ്റീവ് ആയത്. ആൻ്റിജൻ ടെസ്റ്റിലാണ് അച്ഛനും അമ്മയ്ക്കും രണ്ടു കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചത് . പിന്നീട് അപ്പോൾ തന്നെ ആരോഗ്യവകുപ്പ് ഇവരെ കോവിഡ് സെൻ്ററിലേക്ക് മാറ്റി. ഇവർക്ക് നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ പുതിയ വീട് പണി നടക്കുന്നുണ്ട്. ഇവിടേക്ക് വന്നതായിരുന്നു. നെഞ്ചൻ കോടിൽ സ്ഥിര…

Read More

ചൈനയിൽ രോഗമുക്തി നേടിയവർക്ക് വീണ്ടും പോസിറ്റീവ്

ബീജിംഗ്: ചൈനയിൽ കൊവിഡ്മുക്തി നേടിയ രണ്ട് രോഗികൾക്ക് മാസങ്ങൾക്കിപ്പുറം വീണ്ടും രോഗബാധ. ഹുബെയ് സ്വദേശിയായ 68 കാരിക്ക് ഡിസംബറിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആറ് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രണ്ടാമതും പോസിറ്റീവായി. വിദേശത്തു നിന്നു വന്ന മറ്റൊരാൾക്ക് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതിനു ശേഷം തിങ്കളാഴ്ച ഇയാൾക്ക് രണ്ടാമതും പോസിറ്റീവായി. എന്നാൽ, ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. രോഗമുക്തി നേടിയവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് അപൂർവമാണ്. ദക്ഷിണകൊറിയയിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ന്യൂസിലാൻഡിൽ…

Read More

പ്രണയാഭ്യർഥന നിരസിച്ചു; കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം. കട്ടപ്പന സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺ എന്ന യുവാവ് അറസ്റ്റിലായി. മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലായിരുന്നു ഇത്രയും ദിവസം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരുക്കേറ്റ് ചികിത്സയിലാണ്. ആഗസ്റ്റ് 7നാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെടുന്നത്.

Read More

പ്രതീക്ഷയുടെ പുതു നാമ്പുകൾ നൽകി ഇന്ന് ചിങ്ങം ഒന്ന് ; എല്ലാ മലയാളികൾക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ പുതുവത്സരാശംസകൾ

ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവർഷ പിറവി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കർഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത് പഞ്ഞമാസമായ കർക്കടകത്തോട് വിട പറഞ്ഞ് പൊന്നിൻ ചിങ്ങത്തിലേക്ക് കടക്കുകയാണ് മലയാളി. പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. കഴിഞ്ഞ രണ്ട് വർഷവും പ്രളയം കവർന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്ക് മേൽ ഇത്തവണ മഹാമാരിക്കാലത്തിന്‍റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെ ദിനമാണ്. എല്ലാ…

Read More