Headlines

Webdesk

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് വ്യാപനം; സെപ്റ്റംബറിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് മാറ്റി

നൂറിലധികം ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സെപ്റ്റംബറിൽ നടക്കേണ്ട പൊതു തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഓക് ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഒക്ടോബർ 17ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജസീന്ത അറിയിച്ചു. തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നും ഈ സാഹചര്യത്തിൽ പാർട്ടികൾക്ക് കൂടുതൽ സമയം പ്രചരണത്തിനായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങൾ…

Read More

ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ;ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ. പക്ഷേ സ്വർണക്കടത്തിൽ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സർക്കാരിനോട് ശിവശങ്കരൻ വിശ്വാസ വഞ്ചന കാണിച്ചു. അതാണ് സസ്‌പെൻഷന് കാരണം. ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്. ദുർഗന്ധം പക്ഷേ ശിവശങ്കരൻ വരെയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ വന്നുപോയ കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവുമുണ്ടോ. വഞ്ചകനല്ലേ അയാൾ. അയാൾ…

Read More

അണക്കെട്ടിന് സമീപം വെള്ളത്തിൽ കുടുങ്ങിക്കിടന്നത് 16 മണിക്കൂർ; വ്യോമസേനയെത്തി രക്ഷിച്ചു

ഛത്തിസ്ഗഢിലെ ബിലാസ്പൂർ അണക്കെട്ടിന് സമീപം 16 മണിക്കൂറോളം നേരം കുടുങ്ങിക്കിടന്നയാളെ വ്യോമസേന രക്ഷപ്പെടുത്തി. കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഒഴുകിപോകാതിരിക്കാൻ മരച്ചില്ലയിൽ പിടിച്ചാണ് ഇയാൾ പതിനാറ് മണിക്കൂറും ഇരുന്നത്. ഖുതാഘട്ട് അണക്കെട്ടിന് സമീപത്താണ് സംഭവം. കനത്ത മഴയിലും ജലപ്രവാഹത്തിലും ഇയാൾ കുടുങ്ങുകയായിരുന്നു. അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം പുറത്തേക്ക് വിടാൻ തുടങ്ങിയതോടെ ഇദ്ദേഹത്തിന് കരയിലേക്ക് തിരിച്ചുകയറാനും സാധിക്കാത്ത അവസ്ഥയായി. പിന്നീടാണ് നാട്ടുകാർ ഇദ്ദേഹത്തെ കാണുന്നത്. രക്ഷാപ്രവർത്തനം സാധ്യമാകാതെ വന്നപ്പോഴാണ് വ്യോമസേനയുടെ സഹായം തേടിയത്.

Read More

ഭീകരാക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാവിലെ സിആർപിഎഫ് സംഘത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. ബാരാമുള്ള ക്രേരി മേഖലയിലാണ് ആക്രമണം നടന്നത് രണ്ട് സി ആർ പി എഫ് ജവാൻമാരും ഒരു പോലീസുദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാൾ കൂടി മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. സിആർപിഎഫ്-കാശ്മീർ പോലീസ് സംയുക്ത സംഘത്തിന് നേർക്കാണ്…

Read More

നീറ്റ്, ജെഇഇ പരീക്ഷ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കില്ലെന്ന് കോടതി

സെപ്റ്റംബറിൽ നടക്കേണ്ട നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവെച്ച് വിദ്യാർഥികളുടെ ഭാവി അപകടത്തിൽ ആക്കാനില്ലെന്ന് കോടതി പറഞ്ഞു. കൊവിഡിന് ഇടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ കോടതിയുടെ വിധി കൊവിഡ് വാക്‌സിൻ തയ്യാറാകുന്നതുവരെ എങ്കിലും പരീക്ഷകൾ നിർത്തിവെക്കണമെന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാക്‌സിൻ ഉടൻ തയ്യാറാകുമെന്ന് പറഞ്ഞതും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കായി ഹാജരായ സോളിസിറ്റർ ജനറൽ…

Read More

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. ലിവർ സിറോസിസ് ബാധിച്ച് ഹൈദരാബാദിൽ ചികിത്സയിലായിരുന്നു. ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് നിഷികാന്ത് കാമത്ത്. ഡൊംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രമാണ് നിഷികാന്തിന്റെ ആദ്യ സിനിമ. 2005ലെ ഏറ്റവും വലിയ പണംവാരി സിനിമയായിരുവിത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി 2015ലാണ് അജയ് ദേവ്ഗൺ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

Read More

മികച്ച നായകനും പോരാളിയുമാണ് അദ്ദേഹം; എം എസ് ധോണിയെ ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്ത് വോൺ

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച മഹേന്ദ്രസിംഗ് ധോണിയെ ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയ്ൻ വോൺ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ടൂർണമെന്റാണ് ഹൺഡ്രഡ് ക്രിക്കറ്റ്. 100 പന്തുകൾ വീതമുള്ള രണ്ടിന്നിംഗ്‌സുകളാണ് മത്സരത്തിനുണ്ടാകുക ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റ്‌സ് എന്ന ടീമിന്റെ പരിശീലകനാണ് ഷെയ്ൻ വോൺ. തന്റെ ടീമിൽ ചേരാനാണ് ധോണിയെ അദ്ദേഹം ക്ഷണിച്ചത്. അടുത്ത വർഷം ലണ്ടൻ സ്പിരിറ്റ്‌സിനായി ധോണിയെ കളിപ്പിക്കുന്നതിനെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. മികച്ച ക്രിക്കറ്ററാണ് എം എസ് ഡി. ഒന്നാം തരം പോരാളിയും…

Read More

ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറൂമൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹസംവിധായകനായിരുന്ന ശരത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് വെയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതിനെ ചൊല്ലിയുണ്ടായ വിവാദം മലയാള സിനിമാ മേഖലയിൽ ഏറെക്കാലം കത്തി നിന്നിരുന്നു. ഷെയ്‌നെ വിലക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഒടുവിൽ താരസംഘടന എഎംഎംഎ ഇടപെട്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.

Read More

കാശ്മീരിൽ പരീക്ഷണാർഥം 4ജി ഇന്റർനെറ്റ് സൗകര്യം പുന:സ്ഥാപിച്ചു

ജ​മ്മു കാശ്മീരിൽ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന:​സ്ഥാ​പി​ച്ചു. പ​രീ​ക്ഷ​ണാ​ര്‍​ഥം ര​ണ്ടു ജി​ല്ല​ക​ളി​ലാ​ണു ഞാ​യ​റാ​ഴ്ച 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണു ന​ട​പ​ടി. ഗ​ന്ദേ​ര്‍​ബാ​ള്‍, ഉ​ദം​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തു മു​ത​ല്‍ 4ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​യി തു​ട​ങ്ങി. സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ത്ത​ര​ത്തി​ല്‍ ല​ഭ്യ​മാ​യി തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 160 രൂപ കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39,200 രൂപയായി. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 4900 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയിലും കുറവുണ്ടായി. മാര്‍ച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍…

Read More