Headlines

Webdesk

മുൻ കേരളാ താരം അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ

മുൻ കേരളാ ക്രിക്കറ്റ് താരം അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അംപയർമാരുടെ പാനലിൽ ഇടം നേടി. ദീർഘകാലം ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ അനന്തപത്മനാഭൻ നിയന്ത്രിച്ചിട്ടുണ്ട്. തന്റെ 50ാം വയസ്സിലാണ് രാജ്യാന്തര മത്സരങ്ങൾക്കുള്ള പാനലിൽ ഇടം നേടുന്നത്. സി ഷംസുദ്ദീൻ, അനിൽ ചൗധരി, വിരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിൽ കയറിയ മറ്റ് അമ്പയർമാർ. കേരളത്തിന്റെ മിന്നും താരമായിരുന്നു ഒരു കാലത്ത് അനന്തപത്മനാഭൻ. പക്ഷേ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വാതിൽ അദ്ദേഹത്തിന് മുന്നിൽ അടഞ്ഞു കിടന്നു ഫസ്റ്റ് ക്ലാസിൽ 105…

Read More

മുല്ലപ്പെരിയാർ ഡാം തുറക്കാതെ തമിഴ്‌നാട്; 142 അടിയിലെത്താൻ കാത്തിരിക്കുന്നതായി സൂചന

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാതെ തമിഴ്‌നാട്. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. ജലനിരപ്പ് 142 അടിയിലെത്താതെ തമിഴ്‌നാട് വെള്ളം തുറന്നു വിടുന്നതിൽ തീരുമാനമെടുത്തേക്കില്ലെന്നാണ് സൂചന നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കടന്നിട്ടുണ്ട്. അധിക ജലം വൈകേയി അണക്കെട്ടിലേക്ക് തിരിച്ചുവിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ സുപ്രീം കോടതി വിധിയാണ് അടിസ്ഥാനഘടകമെന്നാണ് തമിഴ്‌നാട് പറയുന്നത്. നിലവിൽ 2000 ക്യൂസെക്‌സ് വെള്ളമാണ് വൈകേയി ഡാമിലേക്ക് ഒഴുക്കുന്നത്. കാലാവസ്ഥാ പ്രവചനവും മുല്ലപ്പെരിയാറിലെ…

Read More

വയനാട്ടിൽ 33 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 31 പേര്‍ക്ക് രോഗബാധ 41 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 41 പേര്‍ രോഗമുക്തി നേടി. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മൈസൂരില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതില്‍ 583 പേര്‍ രോഗമുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. 315 പേര്‍ ജില്ലയിലും 20 പേര്‍ ഇതര ജില്ലകളിലും…

Read More

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കോവിഡ്‌; 784 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ഇന്ന് 1184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗമുക്തി നേടിയത് 784 പേർക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പർക്കത്തിലൂടെ 956 പേർക്കാണ് രോഗബാധയുണ്ടായത്. അതിൽ ഉറവിടം അറിയാത്തത് 114 പേർ. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 73 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം…

Read More

ബാലഭാസ്ക്കറിന്‍റെ മരണം; ദുരൂഹതയെന്ന് ആവര്‍ത്തിച്ച് സോബി, നുണപരിശോധനക്ക് തയാര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിതമായാണ് അപകടം നടന്നതെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി. ഇത് തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കി. കൂടാതെ, ബാലഭാസ്ക്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെതായും സോബി ആരോപിക്കുന്നു. സോബിയുടെ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാനാണ് സിബിഐ യുടെ തീരുമാനം. സോബി നല്‍കിയ മൊഴിയുടെ വിശദമായ വിവരങ്ങള്‍ ചോദിച്ചറിയാന്‍ തിരുവനന്തപുരം സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചപ്പോഴാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് സോബി…

Read More

കോവിഡ് വാക്സിന്‍: മനുഷ്യരില്‍ ഉടന്‍ തന്നെ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇറ്റലി

റോം: കോവിഡ് വാക്സിൻ മനുഷ്യരില്‍ ഉടന്‍ തന്നെ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇറ്റലി. ഓഗസ്റ്റ് 24 മുതലാണ് വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുക. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണങ്ങള്‍ക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലാണ് വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുക. പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യഡോസുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലന്‍സാനി ആശുപത്രിയില്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട നിബന്ധകള്‍ പുറത്തിറക്കി. 90…

Read More

വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം, കരുതിയിരിക്കണം: ബില്‍ ഗേറ്റ്സ്

യു എസ്: കൊറോണ വൈറസിനെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. കോവിഡ് മഹാമാരി പോലെ തന്നെ മോശമായ നാശനഷ്ടങ്ങള്‍ കാലാവസ്ഥ വ്യതിയാനം വരുത്തിയെക്കാമെന്നാണ് ബില്‍ ഗേറ്റ്സ് പറയുന്നത്. മുഴുവന്‍ ആവാസ്ഥവ്യവസ്ഥയെയും കാലാവസ്ഥ വ്യതിയാനം നശിപ്പിക്കുമെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താമസ൦ അസാധ്യമാക്കുമെന്നും ബില്‍ ഗേറ്റ്സ് പറയുന്നു. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മരണനിരക്കും കൊറോണയെക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021-ല്‍ പുറത്തിറക്കാനിരിക്കുന്ന ‘കാലാവസ്ഥ ദുരന്തം എങ്ങനെ ഒഴിവാക്കാം?’ എന്ന…

Read More

യാത്രാ വാഹനങ്ങള്‍ മുത്തങ്ങ വഴി ; ചരക്കു വാഹനങ്ങൾ കൂട്ട വഴി :നിയന്ത്രണം നാളെ മുതൽ

മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ നാളെ മുതല്‍ യാത്രാ‍ വാഹനങ്ങള് ഈ വഴി മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ.

Read More

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സുൽത്താ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിൽ തുടങ്ങി; പ്രഖ്യാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

സുൽത്താൻ ബത്തേരി:ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാബ് സജ്ജമായി. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍….

Read More

ചുവന്ന പരിപ്പ് മുഖത്ത് പുരട്ടൂ; തിളക്കം സുനിശ്ചിതം

ബ്യൂട്ടി പാര്‍ലറുകളിലും പോകേണ്ട പണവും ചിലവാക്കേണ്ട, മുഖം എങ്ങനെ സുന്ദരമാക്കാം എന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്ക് ഇനി എളുപ്പവഴി നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. പല സൗന്ദര്യക്കൂട്ടുകളും നിങ്ങളുടെ അടുക്കളയില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് നേടാവുന്നതാണ്. അത്തരത്തിലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് ചുവന്ന പരിപ്പ്. അതെ, രുചികരമായ കറികള്‍ക്കു മാത്രമല്ല, നിങ്ങളുടെ മുഖം മിനുക്കാനും പരിപ്പ് ഗുണം ചെയ്യുന്നു. അവശ്യ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഗുണം കൊണ്ട് സമ്പന്നമായ ഇത് പരീക്ഷിക്കാന്‍ തികച്ചും സുരക്ഷിതമാണ്. ചുവന്ന പരിപ്പ് നിങ്ങളുടെ ചര്‍മ്മത്തില്‍…

Read More