Headlines

Webdesk

ശബരിമല മേൽശാന്തി നിരീക്ഷണത്തിൽ പ്രവേശിച്ചു

കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ശബരിമല മേൽശാന്തി നിരീക്ഷണത്തിൽ പ്രവേശിച്ച. ഇന്നലെ നടന്ന റാപിഡ് ടെസ്റ്റിലാണ് മേൽശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്ന് പേരടക്കം സന്നിധാനത്ത് ഏതാനും പേർക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മേൽശാന്തിയും ഉപകർമികളുമടക്കം ഏഴ് പേരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. മകരവിളക്ക് സാഹചര്യമാണെങ്കിൽ കൂടി സന്നിധാനവും നിലയ്ക്കൽ ഉൾപ്പെടുന്ന മേഖലയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയിട്ടുണ്ട്. ഇതിൽ സർക്കാർ അന്തി തീരുമാനമെടുക്കും. അതേസമയം ക്ഷേത്രത്തിലെ നിത്യപൂജകൾ മുടങ്ങില്ല

Read More

സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ്;ശബരിമല കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കാന്‍ ശുപാര്‍ശ

സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു    

Read More

അയിരൂരിൽ അമ്മയെ മർദിച്ച കേസിൽ മകൻ അറസ്റ്റിൽ

തിരുവനന്തപുരം അയിരൂരിൽ അമ്മയെ മർദിച്ച കേസിൽ മകൻ അറസ്റ്റി. തുഷാരമുക്കിൽ റസാഖാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതേസമയം മകനെതിരെ മൊഴി നൽകില്ലെന്നാണ് അമ്മ പറയുന്നത്. അമ്മയെ റസാഖ് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ മാസം പത്താം തീയതിയായിരുന്നു സംഭവം സഹോദരിയാണ് മർദനം ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചു കൊടുത്തത്. റസാഖ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്.

Read More

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെ

നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളയാണ്. https://www.ceo.kerala.gov.in/  എന്ന വെബ്‌സൈറ്റില്‍ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വെവ്വേറെ വോട്ടര്‍പട്ടികയാണ് ഉള്ളത്. നാളെ കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ പേര് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാകും ചേർക്കുന്നത്.

Read More

ഹസനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കണം; എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് എംഎം ഹസനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെപിസിസി ഭാരവാഹികളും ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട് കെ പി സി സി നേതൃത്വത്തെ പോലും ഹസൻ പരസ്യമായി എതിർത്തു. പാർട്ടിയോട് ആലോചിക്കാതെ നിലപാടുകൾ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേതാക്കൾ കത്തിൽ പരാതിപ്പെടുന്നു ഹസൻ തുടർന്നാൽ ഇത് മുന്നണിക്ക് തിരിച്ചടിയാകും….

Read More

വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു

വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുൽപ്പള്ളി ചെതലത്ത് റേഞ്ചിൽ പാതിരി റിസർ വിൽ കുറുക്കൻമൂല- തോപ്പാടിക്കൊല്ലി (കല്ലുവെട്ടി തോട് ) മണൽവയൽ മണൽ വയൽ കോളനിക്ക് സമീപം വനത്തിലാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. ഇന്നലെ രാത്രിയാണ് കാട്ടാനകൾ പരസ്പരം ഏറ്റു മുട്ടിയത്. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിക്കുന്നു.

Read More

നെന്‍മേനി പഞ്ചായത്ത് ഇനി ഷീല പുഞ്ചവയല്‍ നയിക്കും

നെന്‍മേനി പഞ്ചായത്ത് ഇനി ഷീല പുഞ്ചവയല്‍ നയിക്കും നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റആയി ഷീല പുഞ്ചവയലിനെ (യുഡിഎഫ്) തിരഞ്ഞെടുത്തു.  

Read More

നൂൽപ്പുഴ പഞ്ചായത്ത്‌ UDF ലെ ഷീജ സതീഷ് നയിക്കും

നൂൽപ്പുഴ പഞ്ചായത്ത്‌ UDF ലെ ഷീജ സതീഷ് നയിക്കും 6 നെതിരെ 10 വോട്ടുകള്‍ക്കാണ് UDF ലെ ഷീജ സതീഷ് എല്‍.ഡി.എഫിലെ കെ.എം സിന്ധുവിനെ പരാജയപ്പെടുത്തിയത്.എല്‍.ഡി.എഫ് വിമതന്‍ സണ്ണി തയ്യില്‍ യു.ഡി.എഫിന് വോട്ട് ചെയ്തു.  

Read More

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ എടക്കല്‍ മോഹനനെ 6 നെതിരെ 7 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ സി.അസൈനാര്‍ പരാജയപ്പെടുത്തിയത്.  

Read More

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് മരയ്ക്കാറിനെ തിരഞ്ഞെടുത്തു

  വയനാട് ജില്ലാ പഞ്ചായത്തിൽ UDF ഭരണം നിലനിർത്തി ഷംഷാത് മരക്കാർ ആണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.ഇരു മുന്നണികൾക്കും 8സീറ്റുകൾ വീതം ലഭിച്ചെങ്കിലും നറുക്കെടുപ്പ് യുഡിഫ് നെ പിന്തുണച്ചു.ഷംസാഥ് സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റു  

Read More