Webdesk

ദേശീയ ധീരതാ അവാര്‍ഡ് തിക്കോടി സ്വദേശി മുഹമ്മദ് മുഹ്‌സിന്

പയ്യോളി: ജീവന്‍ രക്ഷാ പദക്ക് അവാര്‍ഡ് തിക്കോടി പാലൂര്‍ കോടിക്കല്‍ ഇയ്യച്ചേരി മുസ്തഫയുടെ മകന്‍ മുഹമ്മദ് മുഹ്‌സിന്. ദേശീയ അവാര്‍ഡ് രണ്ടാം തവണയാണ് ലഭിക്കുന്നത് .വേര്‍പിരിഞ്ഞുപോയ മകന് അവാര്‍ഡ് ലഭിച്ചതറിഞ്ഞ് കണ്ണീര്‍ പൊഴിക്കുകയാണ് മാതാവ് നാസില. 2019 ഏപ്രില്‍ 25ന് വൈകിട്ടാണ് മുഹമ്മദ് മുഹ്‌സിന്റെ മൂന്നു സുഹൃത്തുക്കള്‍ കടലില്‍ അകപ്പെട്ടത്. ശ്രദ്ധയില്‍ പെട്ടതോടെ രണ്ട് സുഹൃത്തുക്കളെ രക്ഷിച്ച് മൂന്നാമത്തെ സുഹൃത്തിനെ പിടിച്ചു കടലിലുള്ള പാറക്കല്ലില്‍ ഇരുത്തുമ്പോഴേക്കും ശക്തമായ ഒഴുക്കില്‍പ്പെട്ട് മുഹ്‌സിന്‍ കാണാതാവുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയാണ് മൃതദേഹം ലഭിച്ച്….

Read More

കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ട ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. വീടിന് സമീപത്തുള്ള കോഴിഫാമിലാണ് ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത് ജനുവരി 15നാണ് ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടത്. വിവാഹം കഴിഞ്ഞ് ഒന്നര മാസം ആയപ്പോഴേക്കുമായിരുന്നു മരണം. കൈ ഞരമ്പുകളും മുറിച്ച നിലയിൽ കണ്ട ആതിരയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നു. എന്നാൽ ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Read More

കർഷകരുടെ ട്രാക്ടർ റാലി പോലീസ് ബാരിക്കേഡ് മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു

പോലീസ് ബാരിക്കേഡ് മറികടന്ന് കർഷകരുടെ ട്രാക്ടർ റാലി സിംഘുവിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. സിംഘുവിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കിയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഹരിയാന അതിർത്തിയായ തിക്രിയിലും കർഷകർ ബാരിക്കേഡുകൾ മറികടന്നു. കർഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിൽ ഒരേ സമയമാണ് റാലി നടക്കുന്നത്. രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സിംഘു, തിക്രി, ഗാസിപൂർ, ചില്ല ബോർഡർ, മേവാത്, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ നിന്നാണ് ട്രാക്ടർ പരേഡ് ആരംഭിക്കുന്നത്….

Read More

തീപിടിച്ച വിലക്കയറ്റം; സംസ്ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോർഡിൽ

ഡീസൽ വിലക്ക് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോർഡിലെത്തി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസ വർധിച്ചു. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 86.32 രൂപയായി. 2018 ഒക്ടോബറിലുണ്ടായിരുന്ന 85.99 പൈസയുടെ റെക്കോർഡാണ് തിരുത്തിയത് തിരുവനന്തപുരത്ത് പെട്രോളിന് 88.06 രൂപയായി. ഗ്രാമപ്രദേശങ്ങളിൽ 89.50 രൂപയാകും. ഡീസലിന് 37 പൈസ ഇന്ന് വർധിച്ചു. ഡീസൽ വില 80.51 രൂപയാണ് കൊച്ചിയിൽ. തിരുവനന്തപുരത്ത് 82.14 രൂപയായി.

Read More

വയനാട് കൽപ്പറ്റയിൽ നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് യുവാവ് മരിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച. ചുണ്ടേല്‍ ആനപ്പാറ കുന്നത്ത് മറയില്‍ ചന്ദ്രന്റെയും റാണിയുടേയും ഏക മകന്‍ ആകാശ് (22) ആണ് മരിച്ചത്. കല്‍പ്പറ്റ ലിയോ ആശുപത്രി ജീവനക്കാരനായിരുന്നു. അപകടത്തില്‍ കാറിന്റെ എഞ്ചിന്‍ വേര്‍പെട്ട് തെറിച്ചുപോയി. കൂടെയുണ്ടായിരുന്ന വിപിന്‍ (23) നിസാര പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.    

Read More

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷം സെൻട്രൽ സ്റ്റേഡിയത്തിൽ; ഗവർണർ ആരിഫ് ഖാൻ ദേശീയ പതാക ഉയർത്തും

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ ഒൻപതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എൻ.സി.സി പരേഡുകളും ചടങ്ങിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട 100 പേർക്കായിരിക്കും പ്രവേശനം. ജില്ലാതല പരിപാടികളിൽ മന്ത്രിമാർ പതാക ഉയർത്തും. പരമാവധി 100 പേർക്കായിരിക്കും പ്രവേശനം. സബ് ജില്ലാ തലത്തിൽ സബ് ജില്ലാ മജിസ്‌ട്രേറ്റുമാരും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പതാക ഉയർത്തുക

Read More

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ഏവർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ റിപ്പബ്ലിക്ക് ദിനാശംസകൾ

രാജ്യം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ല്‍ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്….

Read More

പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം

പഴങ്ങളും പച്ചക്കറികളും നമ്മളെല്ലാം വാങ്ങുന്നതാണ്. ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അതില്‍ ചെറിയ സ്റ്റിക്കറുകള്‍ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതിന് പിന്നില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ദിവസവും 3 പഴം കഴിച്ചാല്‍…. ഒരാളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത്…

Read More

വയനാടിന് അഭിമാനമായി ഡോക്ടർ ധനഞ്ജയ് സഗ്ദേവ്

കൽപ്പറ്റ: വയനാടിന് അഭിമാനനേട്ടമായി ഡോക്ടർ ധനഞ്ജയ് ദിവാകർ ധനഞ്ജയ് സഗ്ദേവിക്കിന് പത്മശ്രീ. 1980ൽ വയനാട്ടിലെത്തിയ അദ്ധേഹം പിന്നാക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഡോക്ടർക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ അരിവാൾ രോഗികൾ ഉൾപ്പെടെയുള്ളവരെ ചികിത്സിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ മുപ്പത് വർഷമായി ഇവിടെ സേവനം ചെയ്യുകയാണ് ജനറൽ മെഡിസിനിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള 64കാരനായ ഈ നാഗ്പൂർകാരൻ.

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും പുൽപ്പള്ളി സെക്ഷനിലെ കണ്ടാമല , ഭൂദാനം ഷെഡ്, അലൂർകുന്ന് , വേലിയമ്പം, മരക്കാവ്, ഏരിയപ്പള്ളി, കളനാടിക്കൊല്ലി, മാരപ്പൻമൂല, കൊള റാട്ടുകുന്ന്, വിമലാമേരി, അനശ്വര ജംഗ്ഷൻ, ആനപ്പാറ, ചില്ലിങ് പ്ലാന്റ്, കുളത്തൂർ എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ കരിങ്ങാരി, കരിങ്ങാരി വായനശാല ഭാഗങ്ങളിൽ നാളെ (ചൊവ്വ), അംബേദ്കർ, പാതിരിച്ചാൽ, കോഫി മിൽ, കപ്പുംകുന്ന്, തേറ്റമല എന്നിവിടങ്ങളിൽ (ബുധൻ) രാവിലെ 8.30 മുതൽ…

Read More