വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും 84 ഇനം തുമ്പികളെ കണ്ടെത്തി
ആനകളുടേയും കടുവകളുടേയും സ്വതന്ത്ര വിഹാരകേന്ദ്രമായ വയനാട് വന്യജീവി സങ്കേതം ചെറുജീവികളുടെ കൂടെ സ്വർഗീയ ആവാസവ്യവസ്ഥയെന്ന് തെളിയിച്ച് പുതിയ തുമ്പി പഠന റിപ്പോർട്ട്. വന്യ ജീവി സങ്കേത്തിൽ തുമ്പികളെ കുറിച്ച് നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പും വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. വന്യ ജീവി സങ്കേതത്തിൽ കാണാൻ സാധിച്ച 49 ഇനം കല്ലൻ തുമ്പികളിലും 35…
