ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി രാഷ്ട്രീയ പ്രസ്താവനകൾ തുടരുകയാണ് ഇ ശ്രീധരൻ. മുഖ്യമന്ത്രി ഏകാധിപതിയെന്നാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആരോപണം.
മുഖ്യമന്ത്രി ആർക്കും അധികാരം വിട്ടു കൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. മന്ത്രിമാർക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു. അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പർക്കം കുറവാണ്.
സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണുള്ളത്. പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗുരുതരമാണ്. സർക്കാരിന്റേത് മോശം പ്രകടനമാണ്. മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്ക് പോലും നൽകാനാകില്ലെന്നും ബിജെപിയിൽ ചേർന്ന ശ്രീധരൻ പറഞ്ഞു.