Headlines

Webdesk

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കാനാണ് അദ്ദേഹം കണ്ണൂരില്‍ എത്തുന്നത്. കെ.സി.വേണുഗോപാലിന്റെ അമ്മ കെ.സി.ജാനകിയമ്മ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചിരുന്നു.ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിക്കാനായാണ് രാഹുല്‍ ഗാന്ധി കണ്ടോന്താറിലെ വീട്ടിലെത്തുന്നത്. ഇന്നു രാവിലെ 9.30ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി അല്‍പനേരം വിശ്രമിച്ചശേഷം പയ്യന്നൂരിലേക്ക് പോകും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഡല്‍ഹിലേക്ക്…

Read More

ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സിബിഐയും; കലാഭവൻ സോബിയും അർജുനും പറഞ്ഞത് നുണ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന നിഗമനത്തിൽ സിബിഐ. അതേസമയം കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനും പോളിഗ്രാഫ് ടെസ്റ്റിൽ നുണ പറഞ്ഞതായും സിബിഐ പറയുന്നു. അപകടസമയത്ത് ബാലഭാസ്‌കറാണ് വാഹനമോടിച്ചിരുന്നതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പലഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയ്‌സ് ടെസ്റ്റിനോട് സഹകരിച്ച സോബി പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ അറിയിച്ചു ബാലഭാസ്‌കറിന്റെ മരണത്തിൽ അച്ഛൻ കെ സി ഉണ്ണി ദുരൂഹത ആരോപിച്ചതോടെയാണ് സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടത്. കേസിൽ…

Read More

കേസിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീൻ നൽകിയ ഹർജിയിൽ വിധി ഇന്ന്

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പട്ട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്ഥാപനത്തിന്റെ നേരിട്ടുള്ള ചുമതലയിൽ താൻ ഇല്ലായിരുന്നുവെന്നും നിക്ഷേപകർ കമ്പനി ലോ ബോർഡിനെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദീൻരെ വാദം അതേസമയം തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് പ്രതി നിക്ഷേപകരെ വലയിലാക്കിയതെന്നും സർക്കാർ പറഞ്ഞു. കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ കാഞ്ഞങ്ങാട് ജില്ലാ കോടതിയും ഇന്ന് വിധി പറയും. ഇന്നലെ…

Read More

രണ്ടാം ദിവസം ചോദ്യം ചെയ്തത് നീണ്ട പതിനാറ് മണിക്കൂറുകൾ; ഷാജിക്ക് രേഖകൾ ഹാജരാക്കാൻ പത്ത് ദിവസം നൽകി

അഴീക്കോട് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിയെ ഇഡി രണ്ടാം ദിവസം ചോദ്യം ചെയ്തത് നീണ്ട 16 മണിക്കൂറുകൾ. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും കെ എം ഷാജി പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. കോഴിക്കോട് മാലൂർകുന്നിലെ ഷാജിയുടെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപറേഷൻ ഇ ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു….

Read More

താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെയായി മൃതദേഹം കണ്ടെത്തി. കാട്ടിനുള്ളിലായി തൂങ്ങിമരിച്ച നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരുടെ നിരീക്ഷണത്തിനിടെയാണ് തൂങ്ങി മരിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയത്. ദേശീയ പാതയിൽ നിന്നും നൂറു മീറ്റർ അകലെയായാണ് മൃതദേഹം കിടക്കുന്നത്. കുറച്ചു ദിവസം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.

Read More

ലോകം മുഴുവന്‍ യൂട്യൂബ്‌ നിശ്ചലമായി; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു

മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്. യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാർ. ഡൗൺ ഡിടക്ടറിലും യൂട്യൂബിന് തകരാർ സംഭവിച്ചതായി കാണിച്ചു. യൂട്യൂബ് ഡൗൺ ആണെന്ന് പറഞ്ഞ് നിരവധി പേർ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ യൂട്യൂബ് ട്വീറ്റുമായി രംഗത്തെത്തി. ‘യൂട്യൂബ് വിഡിയോ കാണാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല എന്ന് കരുതൂ-ഞങ്ങളുടെ സംഘം പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്’. യൂട്യൂബ് നിശ്ചലമായതോടെ യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കിയിരുന്നു….

Read More

‘മരിച്ചു’വെന്ന് പറഞ്ഞ കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് കരഞ്ഞു: ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ഡിബ്രുഗ്ര: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ഒരു തേയിലത്തോട്ട ആശുപത്രിയുടെ കംപൗണ്ടര്‍ മരിച്ചതായി പറഞ്ഞ കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് കരഞ്ഞു. ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിച്ച കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് മാതാവിന്റെ മടിയില്‍ കിടന്ന കുഞ്ഞ് കരഞ്ഞത്. തേയിലത്തോട്ടത്തിലെ തൊഴിലാളി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് സുഖമില്ലാതെ അശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ആരുമില്ലായിരുന്നു. ഇതോടെ കുഞ്ഞിനെ സ്വയം പരിശോധിച്ച കംപൗണ്ടര്‍ ഗൗതേം മിത്ര കുട്ടി മരിച്ചതായി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ശിശുവിനെ വീട്ടിലെത്തിക്കുകയും അന്ത്യകര്‍മങ്ങള്‍ക്ക്…

Read More

സ്പുട്‌നിക് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

മോസ്‌കോ:സ്പുട്‌നിക് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ. രണ്ട് ഡോസ് വാക്സിനുകളും ലഭിച്ച ആദ്യത്തെ 16,000 പേരില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഫലങ്ങള്‍. ഫൈസറും ബയോ എന്‍ടെക്കും വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയമാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് ആദ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച റഷ്യ തങ്ങളുടെ വാക്‌സിന്റെ വിജയ ശതമാനം അറിയിച്ചത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ആണ് വാക്‌സിന്‍ വികസനത്തിന് പിന്തുണ നല്‍കിയതും ആഗോളതലത്തില്‍ വിപണനം നടത്തുന്നതും. ”വളരെ…

Read More

സുൽത്താൻ ബത്തേരി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സുൽത്താൻ ബത്തേരി : യുവാക്കൾക്കും സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും മുൻഗണന നൽകികൊണ്ട് നഗരസഭയിലേക്ക് മൽസരിക്കുന്ന ഇടതു സ്ഥാനാർത്ഥികളുടെ പേര് വിവരം സി.പി.എം നേതൃത്വം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതു പ്രവർത്തകർക്ക് പുറമെ കലാ സാംസ്‌ക്കരിക പ്രവർത്തകർ, വ്യാപാരികൾ, തൊഴിലാളികൾ അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങി സകലമേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള പൊതുസമ്മതരെയാണ് സ്ഥാനാർത്ഥികളായി എൽ.ഡി.എഫ് മുൻസിപ്പൽ കമ്മറ്റി മൽസരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിവും പ്രപ്തിയും വിദ്യാഭ്യാസ യോഗ്യതയുമുള്ള സ്ത്രീകളെ ജനറൽ വാർഡുകളിൽ പോലും നിർത്തി മൽസരിപ്പിക്കുന്നുണ്ട്. അമ്പത് ശതമാനത്തോളം സീറ്റുകൾ സ്ത്രീകൾക്കാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ…

Read More

‘ടീം മാന്‍, നിസ്വാര്‍ഥന്‍’; ക്യാപ്റ്റനു വേണ്ടി സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയ സൂര്യകുമാറിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

ചൊവ്വാഴ്ച നടന്ന ഐപിഎല്‍ ഫെെനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് 13ാംമത് ഐപിഎല്‍ കിരീടം മുംബെെ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ഡല്‍ഹി ഉയര്‍ത്തിയെ 157 റണ്‍സ് മുംബെെ യാതൊരുവിധ പ്രയാസവും ഇല്ലാതയാണ് മറികടന്നത് മറികടന്നത്. നായകന്‍ രോഹിത് ശര്‍മ മികച്ച പ്രകടനമാണ് മുംബെെ ഇന്ത്യന്‍സിന് വേണ്ട് കാഴ്ച്ചവെച്ചത്. 51 പന്തില്‍ നാല് സിക്സും അഞ്ച് ഫോറുമടക്കം 68 റണ്‍സ് രോഹിത് നേടി. ഇതായിരുന്നു അവരുടെ വിജയം എളുപ്പമാക്കിയത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ കടപ്പാട് മുഴുവന്‍…

Read More