Headlines

Webdesk

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം

വിവാഹാഭ്യർഥന നിരസിച്ചതിന് 21കാരിയെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് യുവാവ്. മുംബൈ ഖർ സ്‌റ്റേഷനിലാണ് സംഭവം. യുവതി തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സുമേധ് ജാധവ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. വഡാല സ്വദേശിയായ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അന്ധേരിയിൽ നിന്ന് ട്രെയിൻ കയറിയത് മുതൽ ഇയാൾ യുവതിയെ പിന്തുടരുകയായിരുന്നു ഖർ സ്റ്റേഷനിലിറങ്ങിയ യുവതി അമ്മയ്‌ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും തന്റെ കൂടെ വരണമെന്നും വിവാഹം ചെയ്യണമെന്നും സുമേധ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന്…

Read More

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രയോഗം

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രയോഗം. തൃപ്പുണിത്തുറയിൽ വെച്ചാണ് യുവമോർച്ചയുടെ പ്രകടനം നടന്നത്. പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു തൃപ്പുണിത്തുറ ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. പത്തോളം വരുന്ന പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഇവരെ കൈകാര്യം ചെയ്യുകയും ചെയ്തു.

Read More

ടിറ്റോ വിൽസൺ നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു

അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിൽ തൂണ് എന്ന സിനിമയുടെ സെറ്റാണ് നശിപ്പിച്ചത്. അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ കടമറ്റത്താണ് സെറ്റ് സജ്ജീകരിച്ചിരുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

കേരളത്തിലെ കോൺഗ്രസിൽ പുരുഷമേധാവിത്വം: എഐസിസി വക്താവ് ഷമ മുഹമ്മദ്

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം കൂടുതലാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. താൻ അനുഭവിച്ചതു കൊണ്ടാണ് പറയുന്നത്. ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമൊക്കെ സ്ത്രീകൾ മുന്നിലിരിക്കും. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പരിപാടിയിൽ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങൾക്ക് കാണാനാകുമോ കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയവക്താവ് ഞാനാണ്. പക്ഷേ പുരുഷനാണ് ഇവിടേക്ക് വന്നിരുന്നുവെങ്കിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷേ ഇവിടെ അവർക്ക് ഞാൻ എഐസിസിക്കാരിയൊന്നുമല്ല. ഒരു സാധാരണക്കാരി മാത്രം കേരളത്തിലെ പാർട്ടി…

Read More

അതിർത്തികളിൽ കർശന പരിശോധന; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്നും ഇനി മുതല്‍ കര്‍ണാടകത്തിലേക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറിനിടയില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിൻ്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് കര്‍ണാടകത്തിലേക്ക് പോകാനുള്ള മാനദണ്ഡമാക്കിയിരിക്കുന്നത്. നിബന്ധനകള്‍ കടുപ്പിച്ചതോടെ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബാവലിയിലും കുട്ടയിലുമടക്കം പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കര്‍ണാടകത്തിൽ നിന്നും കേരളത്തിലെത്തി മടങ്ങിപ്പോകുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ ചെക്കുപോസ്റ്റുകളിലെത്തി മടങ്ങിപ്പോകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നിയന്ത്രണം കടുപ്പിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍…

Read More

വിദ്യാഭ്യാസ മേഖലയില്‍ ഭാഷാ ബഹുസ്വരത’; ഇന്ന് ലോക മാതൃഭാഷാ ദിനം

ഇന്ന് ലോക മാതൃഭാഷാ ദിനം. വിദ്യാഭ്യാസ മേഖലയില്‍ ഭാഷാ ബഹുസ്വരത പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ മാതൃഭാഷാ ദിനത്തിന്റെ സന്ദേശം. ഭാഷയുടെ അതിരുകള്‍ ഭേദിച്ച്‌ അറിവും സഹകരണവും സഹവര്‍ത്തിത്ത്വവും വളര്‍ത്തുകയാണ് ലോക മാതൃഭാഷ ദിനത്തിന്റെ ലക്ഷ്യം. ആശയ വിനിമയത്തിലുപരി സാമൂഹ്യനന്മയും സ്വത്വ ബോധവും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഭാഷ.1999 നവംബറിലെ യുനൈസ്‌കോ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 2000 മുതലാണ് ലോക മാതൃഭാഷ ദിനം ആചരിച്ചു തുടങ്ങിയത്. ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലാദേശില്‍ ആചരിച്ചു വരുന്ന ഭാഷാ പ്രസ്ഥാനത്തിന് രാജ്യാന്തര തലത്തില്‍ ലഭിച്ച…

Read More

ചെങ്കോട്ടയിലെ അനിഷ്ടസംഭവങ്ങൾ: 20 പേരുടെ ചിത്രങ്ങൾ കൂടി പോലീസ് പുറത്തുവിട്ടു

റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ നടന്ന അനിഷ്ടസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ കൂടുതൽ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. 20 പേരുടെ ഫോട്ടോയാണ് പോലീസ് പുറത്തുവിട്ടത്. നേരത്തെ 200 പേരുടെ ചിത്രങ്ങൾ ഡൽഹി പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഫോട്ടോ തയ്യാറാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. കാർഷിക നിയമഭേദഗതിക്കെതിരെ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അനിഷ്ടസംഭവങ്ങൾ നടന്നത്.

Read More

കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് ഇന്ന് തുടക്കം; യോഗി ആദിത്യനാഥ് കാസർകോടേക്ക്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് കാസർകോട് നിന്ന് ആരംഭിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യാത്ര ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് യാത്രയുടെ ഉദ്ഘാടനം നടക്കുന്നത്. മാർച്ച് 6ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംബന്ധിക്കും. കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി…

Read More

ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല

ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ 13 ദിവസങ്ങളിൽ വില വർധിച്ചതിന് പിന്നാലെയാണിത്. 90.85 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില. ഡീസൽ 85.49 രൂപയായി കഴിഞ്ഞ പതിമൂന്ന് ദിവസം കൊണ്ട് പെട്രോളിന് 3.25 രൂപയും ഡീസലിന് 3.50 രൂപയുമാണ് വർധിച്ചത്. സംസ്ഥാനത്ത് പെട്രോൾ വില പലിയടങ്ങളിലും 92 രൂപ കടന്നു. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും 100 രൂപ കടക്കുകയും ചെയ്തു ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് അടുപ്പുകൂട്ടി സമരം നടത്തും. ഇന്ധനവില വർധനവ് തടയാൻ പെട്രോളിനെയും…

Read More

സമരക്കാരുമായി ഉദ്യോഗസ്ഥർ ഇന്നും ചർച്ച നടത്തും; പി എസ് സി സമരം ഒത്തുത്തീർപ്പിലേക്കോ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ഉന്നതോദ്യോഗസ്ഥർ ഇന്നും ചർച്ച നടത്തും. ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമുമാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. സമരം സമാധാനപരമാകണമെന്ന നിർദേശം ഉദ്യോഗാർഥികൾ അംഗീകരിച്ചിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് സെർവന്റ് ലിസ്റ്റിലുള്ളവരുടെ സമരം ഇന്ന് 27ാം ദിവസത്തിലേക്കം സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഇന്ന് 14ാം ദിവസത്തിലേക്കും കടന്നു. തുടർ ചർച്ചകലിൽ സമവായമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചിരുന്നു. പി എസ് സി സമരത്തെ…

Read More