Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കൊവിഡ്, 12 മരണം; 3256 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂർ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂർ 153, ആലപ്പുഴ 133, കാസർഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്കും ബ്രസീലിൽ നിന്നും വന്ന ഒരാൾക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ…

Read More

നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പറവൂരിൽ എം ടി നിക്‌സൺ

അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയിൽ സിറ്റിംഗ് എംഎൽഎ ഗീത ഗോപിക്ക് പകരം സി സി മുകുന്ദൻ സ്ഥാനാർഥിയാകും. ചടയമംഗലത്ത് എതിർപ്പുകൾ തള്ളി ചിഞ്ചുറാണിക്ക് തന്നെ സീറ്റ് നൽകി. പറവൂരിൽ എം ടി നിക്‌സൺ മത്സരിക്കും. ഹരിപ്പാട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ സ്ഥാനാർഥിയാകും. 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 21 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം വനിതാ പ്രാതിനിധ്യം രണ്ടായി ചുരുങ്ങി.

Read More

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും, ഗ്യാസിന് സബ്‌സിഡി; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ വന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി. പ്രമേയം പാസാക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More

വാളയാറിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; അമ്മ കസ്റ്റഡിയിൽ

പാലക്കാട് വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ അങ്കമാലി പോലീസ് പെരുമ്പാവൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തു പശ്ചിമ ബംഗാൾ സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസിലാണ് അമ്മയും സംഘവുമെത്തിയത്. പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

Read More

ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാർ തന്നെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപതിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

Read More

ബഫർ സോൺ പിൻവലിക്കൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം ;കെ.സി.വൈ.എം

കേരളത്തിലെ മലയോര പ്രദേശങ്ങളെ ഒരു പോലെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ബഫർ സോൺ കരട് വിജ്ഞാപനം ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് ബഫർ സോൺ പ്രഖ്യാപനത്തിൽ പെടുന്നത്.ഈ പ്രഖ്യാപനം നിലവിൽ വരുന്ന സാഹചര്യമുണ്ടായാൽ വന്യമൃഗശല്യത്താൽ വലയുന്ന വയനാടൽ ജനത കൂടുതൽ ദുരിതത്തിലേക്ക് ആണ് അകപ്പെടുന്നത് . ഇതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നു . എന്നാൽ…

Read More

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്

കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം അഹോരാത്രം തിരഞ്ഞെടുപ്പു ജോലിയിലാണ്്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച ഡാറ്റാ എന്‍ട്രി, പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കല്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, തിരഞ്ഞെടുപ്പിനാവശ്യമായ സ്റ്റേഷനറികള്‍, ഫോമുകള്‍ എന്നിവ സംസ്ഥാനത്തുള്ള വിവിധ പ്രസ്സുകളില്‍ നിന്നും ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ സമയബന്ധിതമായി തീര്‍ക്കേണ്ട ജോലികളില്‍…

Read More

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.എസ് വിശ്വനാഥന്‍ പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ പര്യടനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി നിയമസഭ മണ്ഡലം എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.എസ് വിശ്വനാഥന്‍ പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ പര്യടനം ആരംഭിച്ചു. പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി, പാടിച്ചിറ, കാപ്പി സെറ്റ്, ഇരുളം എല്‍.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി. സ്ഥാനാര്‍ത്ഥി പ്രചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ടൗണില്‍ റാലി നടത്തി.തുടര്‍ന്ന് നടന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി എംഎസ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ ശശാങ്കന്‍, പി എസ് ജനാര്‍ദ്ദനന്‍, അനില്‍ സി കുമാര്‍, ബിന്ദു…

Read More

സേലത്ത് മിനി ലോറിയിൽ കടത്തുകയായിരുന്ന 234 കിലോ സ്വർണം പിടികൂടി

തമിഴ്‌നാട്ടിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 234 കിലോ സ്വർണം പിടികൂടി. സേലത്ത് നിന്ന് നിമി ലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിന് കൊണ്ടുപോയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Read More

പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇയാളുടെ തലക്കും കൈക്കും ആക്രമണത്തിൽ പരുക്കേറ്റു രാഷ്ട്രീയപ്രേരിതമായ ആക്രമണമാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിൻ ആരോപിച്ചു. അതേസമയം രാഷ്ട്രീയമല്ല കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.

Read More