Headlines

Webdesk

വയനാട് ജില്ലയിൽ വൈകിട്ട് 5.30വരെ ആകെ 72.15ശതമാനം പേർ വോട്ടു രേഖപെടുത്തി

വയനാട് ജില്ലയിൽ വൈകിട്ട് 5.30വരെ ആകെ 72.15ശതമാനം പേർ വോട്ടു രേഖപെടുത്തി. 6മണിക്ക് ജില്ലയിലെ പോളിംഗ് അവസാനിക്കും.എന്നാൽ മാവോവാദി ഭീക്ഷണി ഇല്ലാത്ത മറ്റ് സ്ഥലങ്ങളിൽ 7മണിവരെയാണ് പോളിംഗ്. സംസ്ഥാനത്തു ആകെ 71ശതമാനം പോളിംഗ് ഇതുവരെ രേഖപെടുത്തി.    

Read More

കേരളത്തിൽ ശക്തമായ ത്രികോണ മത്സരം; തുടർ ഭരണ സാധ്യതയുണ്ടോയെന്ന് പറയാനാകില്ല

  കേരളത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. തുടർ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചു. എന്നാൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. എന്നാൽ വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. അഭിപ്രായം നേരത്തെ പറയണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read More

മണ്ണാർക്കാട് വീണ്ടും കള്ളവോട്ട്; സംഭവം 126ാം നമ്പർ ബൂത്തിൽ

  മണ്ണാർക്കാട് വീണ്ടും കള്ളവോട്ട് സ്ഥിരീകരിച്ചു. നഗരസഭാ ബൂത്ത് നമ്പർ 126ലാണ് സംഭവം. നൂർജഹാൻ എന്ന വോട്ടറുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഒടുവിൽ ഇവരെ ടെൻഡേഡ് വോട്ട് ചെയ്യാൻ അനുവദിച്ചു. നേരത്തെ അരയങ്ങാട് ബൂത്തിലും കള്ളവോട്ടെന്ന പരാതി ഉയർന്നിരുന്നു.108ാം നമ്പർ ബൂത്തിലെ വോട്ടറായ കുരുവിളയുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ വോട്ട് ചെയ്യാനായി തന്റെ നാട്ടിലെത്തിയതായിരുന്നു കുരുവിള. പരാതിയെ തുടർന്ന് കുരുവിളയ്ക്ക് ചലഞ്ച് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ഉദ്യോഗസ്ഥർ അനുവാദം നൽകി.

Read More

സംസ്ഥാനത്ത് പോളിംഗ് ശതമാനം 50 കടന്നു; വിവിധയിടങ്ങളിൽ നേരിയ സംഘർഷം

  നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം 50 കടന്നു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ നേരിയ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്തൂരിൽ യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൽ റഷീദിന് നേരെ കയ്യേറ്റമുണ്ടായതായി യുഡിഎഫ് പരാതിപ്പെട്ടു. കഴക്കൂട്ടത്ത് സിപിഎം, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ബിജെപി പ്രവർത്തകർക്ക്…

Read More

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഊർജവകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്. ഇനി കേസ് മാറ്റിവെക്കാൻ അഭിഭാഷകർ ആവശ്യപ്പെടരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് പറഞ്ഞാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് എ ഫ്രാൻസിസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Read More

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’; പോളിങ് ബൂത്തിൽ പ്രതിഷേധവുമായി ബിജെപി

കൊച്ചി: നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ. തൃക്കാക്കര പൊന്നുരുന്നി സി.കെ.എസ്. സ്‌കൂളിലാണ് ബിജെപി. സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ സ്ഥാനാർഥി എസ്.സജി വോട്ടു ചെയ്യാനെത്തിയപ്പോൾ മൊബൈൽ ഫോണിൽ വിഡിയോ പകർത്തിയത് വരണാധികാരി തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സ്ഥാനാർഥിയുടെ ഭാര്യ ‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ എന്നു ചോദിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റു വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരുടെ ആരോപണം. പോളിങ് ബൂത്തിൽ മറ്റു വോട്ടർമാർ…

Read More

സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ച വരെ 40 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ…

Read More

കൈപ്പത്തിക്ക് കുത്തിയാൽ താമരക്ക് പോകുന്നുവെന്ന് ആരോപണമുയർന്ന കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു

കൽപറ്റ: കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് തൽക്കാലത്തേക്ക് നിർത്തിവെച്ച കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു. തെരഞ്ഞെടുപ്പ് അധികൃതരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ പരിശോധനയിൽ, വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളിങ് പുനരാരംഭിച്ചത്. കണിയാമ്പറ്റ പഞ്ചായത്തിലെ ബൂത്ത് 54-ൽ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം മൂന്ന് വോട്ടർമാരാണ് ഉന്നയിച്ചത്. ആദ്യം ആരോപണമുയർത്തിയ രണ്ട് പേർ കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ടിന് വിവിപാറ്റിൽ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 96,982 പേര്‍ക്ക്; 446 മരണവും

  രാജ്യത്ത് 24 മണിക്കൂറിനിടെ 96,982 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 47,288 എണ്ണവും മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്നാണ്. 1,26,86,049 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേര്‍ കൊവിഡ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1,65,547 ആയി. 7,88,223 സജീവ കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി കൊവിഡ്…

Read More

റമദാനിൽ മക്കയിൽ ഉംറ തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കം തുടങ്ങി

റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക്​ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. ഉംറ സീസണിലേക്ക്​ വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്​. മക്ക ഹറമിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകിയിട്ടുണ്ട്​. തീർഥാടകരുടെ എണ്ണം റമദാനിൽ വർധിപ്പിക്കും.

Read More