Headlines

Webdesk

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’; ബജറ്റിനെ പ്രശംസിച്ച് മമ്മൂട്ടി

  വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി…എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..’ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയ്ക്ക് പുറമെ മോഹൻലാൽ പൃഥ്വിരാജ് എന്നിവരും പരിഗണനകൾക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.     ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും ശ്രദ്ധയാകർഷിച്ചത് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റായിരുന്നു. ബജറ്റിനെ പ്രകീർത്തിക്കുന്ന പതിവില്ലാത്ത കുറിപ്പിന് പിന്നിലെ പ്രധാനകാരണം ചലചിത്രമേഖലയോടുള്ള പരിഗണനയായിരുന്നു. കൊച്ചിയിലെ ഫിലിം സിറ്റിയും…

Read More

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ചു, യുവാക്കാൾക്കെതിരെ പോക്സോ കേസ്, 23കാരന്‍ അറസ്റ്റില്‍; ഒരാള്‍ ഒളിവിൽ

  കൊല്ലം: കടയ്ക്കലില്‍ ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്‌സോ കേസെടുത്തു. സംഭവത്തില്‍ ഒന്നാം പ്രതിയായ കടയ്ക്കല്‍ കോവൂര്‍ സ്വദേശി സച്ചു(23)വിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാമത്തെ പ്രതി അലനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സർക്കാർ ആക്ഷൻ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

      വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ സർക്കാർ റദ്ദാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിച്ച് നീങ്ങാനാണ് സർക്കാർ ശ്രമം. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. നേരത്തെ ഇക്കാര്യത്തിൽ പരിശോധനകൾ നടത്തുമെന്ന് അധികാരത്തിലേറിയ സമയത്ത് തന്നെ സർക്കാർ…

Read More

നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്‌തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആണ്.     നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ…

Read More

ഡി എച്ച് എസ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം; ആരോഗ്യവകുപ്പിൽ അനിശ്ചിതത്വം, പകർച്ചവ്യാധി പ്രതിരോധ യോഗം നടന്നില്ല

  ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഓഫീസിൽ അനിശ്ചിതത്വം. DHS സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത ഉത്തരവുമായെത്തിയ ഡോ.കെ ജെ റീനയ്ക്ക്,കസേര ഒഴിഞ്ഞു നൽകാൻ താൽക്കാലിക ഡയറക്ടർ ഡോ.വി മീനാക്ഷി തയ്യാറായില്ല. ഇരുവരും ഓഫീസ് സമയം കഴിയുംവരെ ഡി എച്ച് എസ് ചേമ്പറിൽ തുടർന്നു. തർക്കത്തെ തുടർന്ന് ഇന്ന് നടക്കേണ്ട പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി. ട്രിബൂണൽ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.     സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് തൃപ്തികരമല്ലെന്ന് കാണിച്ചാണ്…

Read More

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു

  ബെംഗളൂരു മഡിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു.കവ‍ർച്ച നടത്തിയത് പൊലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ്. ഇവരുടെ കൈവശമുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എന്നാണ് സംഭവം നടന്നതെന്നതിൽ വ്യക്തതയില്ല. ഇന്ന് കവർച്ചയുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്.     രാത്രി യുവാക്കൾ മഡിവാളയിൽ നിൽക്കുമ്പോഴായിരുന്നു പൊലീസ് ജീപ്പിൽ 2 പേർ വന്നത്. ഇവർ തമ്മിലുണ്ടായ തർക്കം മൊബൈലിൽ മറ്റൊരാൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ…

Read More

മെഡി.കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു; നിർണായക നീരിക്ഷണവുമായി ഹൈക്കോടതി

  മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ഹൈക്കോടതി. ഇത്തരം പീഡനങ്ങൾ നേരിടുന്ന കുട്ടികളിൽ പലർക്കും ഇത് തുറന്ന് പറയാൻ അവസരമില്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പ്രഥമദൃഷ്ട്യാ ഡോ എൻ കെ റാമിന്റെ വാക്കുകൾ കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.     കേസിൽ മാധ്യമ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ എതിർക്കാൻ മാധ്യമങ്ങൾ…

Read More

ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടതാപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

  കൊച്ചി: ത്രൈമാസ നികുതിയില്‍ 50% ഇളവ് മാത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചാലും 106.50 മുതല്‍ 142.50 രൂപ മാത്രമാണ് നിത്യേനയുള്ള ചെലവില്‍ നിന്നും കുറയുന്നത്. സര്‍ക്കാരിന്റേത് വലിയ പ്രഖ്യാപനം ആയിരിക്കാം. എന്നാല്‍ തങ്ങള്‍ക്ക് വലിയ നേട്ടമല്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് കാരണം 1,000 മുതല്‍ 6,000 രൂപയുടെ നഷ്ടം വരെ ഒരുദിവസം തങ്ങള്‍ക്കുണ്ടെന്നും ജൂണ്‍…

Read More

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

  കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്ന ഡോ. എംകെ റാമിന്റെ വാദവും കോടതി തള്ളി വിദ്യാര്‍ഥികള്‍ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതില്‍ കഴമ്പുണ്ടെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കമ്മീഷനും…

Read More

ജോൺസൺ മാഷ് സംഗീത അക്കാദമി; ‘VD സതീശനോട് ആവശ്യം ഉന്നയിച്ചിരുന്നു, ഇതിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക്’

  തിരുവനന്തപുരം: ബജറ്റിലെ ജോണ്‍സണ്‍ മാഷിന്റെ സംഗീത അക്കാദമി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഔസേപ്പച്ചന്‍. അക്കാദമി തുടങ്ങുമെന്ന പ്രഖ്യാപനം ഒരുപാട് തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ഒരുപാട് കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രഖ്യാപിച്ചതെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.   ‘വി ഡി സതീശന്‍ തൃശ്ശൂരില്‍ വന്നപ്പോള്‍ ആവശ്യം ഉന്നയിച്ചു. സാധാരണ രാഷ്ട്രീയക്കാര്‍ കേട്ട് മറക്കുന്നത് പോലെ എന്നാണ് ആദ്യം കരുതിയത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം എന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓര്‍മ്മയുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക്…

Read More