‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി ഗോവിന്ദൻ
സംസ്ഥാന ബജറ്റ് സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതരമായ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുമ്പോൾ ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിയൻ സോഷ്യലിസത്തിന്റെ നേർവിപരീത ദിശയിലാണ് സർക്കാർ സഞ്ചരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും കരിമണൽ ഖനനം ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് നൽകാനുമാണ് നീക്കം നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗങ്ങൾ പോലും നടക്കുന്നില്ല….
