നെഹ്രു ട്രോഫി വള്ളംകളി നടത്തിപ്പ്:വിവാദ കമ്പനിയായ ഓസ്കാര്‍ ഇവന്റ്സിനെ ഒഴിവാക്കി; വീണ്ടും ടെൻഡർ വിളിക്കും
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ വേദിയും സൗകര്യങ്ങളും ഉൾപ്പെടെയുള്ള നടത്തിപ്പില്‍ നിന്ന് വിവാദ കമ്പനിയായ ഓസ്കാര്‍ ഇവന്റ്സിനെ ഒഴിവാക്കി. എന്‍ടിബിആര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എതിര്‍പ്പിന് പിന്നാലെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയത്. ഇറിഗേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊച്ചിയില്‍ ഉമാ തോമസിന് പരിക്കേറ്റ പരിപാടിയുടെ സംഘാടക കമ്പനിയായ ഓസ്കാര്‍ ഇവന്റ്സിന് കരാർ നൽകാനുള്ള നീക്കത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിച്ച മൂന്ന് കമ്പനികളില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഓസ്കാര്‍ ഇവന്റ്സിനെ തെരഞ്ഞെടുത്തു എന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍…
