തിരുവനന്തപുരം ∙ പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖിനെയാണ് അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവർ തമ്മിൽ നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് നേരത്തെ ജയിലിൽ ആയിരുന്നു. ഭക്ഷണം കഴിക്കാനായി വിശാഖ് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.വിശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രദീപിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.







