‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ
ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു, കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ എം പി. കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാൻ ആയില്ല.കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തിൽ നിന്നും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികൾ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂർണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂർ ആരോപിച്ചു. വ്യക്തിഗത നികുതി ഭാരം വർദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന…
