വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി. എപ്പോള്‍ യോഗം ചേരുമെന്നതില്‍ വ്യക്തതയില്ല. മുന്നണി യോഗം ചേരുന്നതിനുള്ള തീയതിയും സമയവും ഇനിയും നിശ്ചയിച്ചിട്ടില്ല. ഒന്നാം തീയതി നിയമസഭയില്‍ ധന ബില്ല് പാസാക്കും എന്നിരിക്കെ അതിനുമുമ്പ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട യുഡിഎഫ് യോഗം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി വിളിക്കാത്തതില്‍ കക്ഷി നേതാക്കള്‍ അതൃപ്തിയിലാണ്. വിഷയത്തില്‍ വി എം സുധീരന്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കിയെന്ന…
