ഈഫൽ ടവർ തകർന്നതായും ചിത്രങ്ങൾ, ഗൂഗിൾ എർത്തിലെ പുതിയ എഐ ഫീച്ചറിനെതിരെ പ്രതിഷേധം; ഒടുവിൽ പിൻവാങ്ങൽ!
ടെക് ലോകത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിലപ്പോഴൊക്കെ തലവേദനയായേക്കാമെന്ന് വിദഗ്ദർ ഭയപ്പെടുന്നതിന്റെ പുതിയ ഉദാഹരണമാണ് ഗൂഗിൾ എർത്തിൽ അടുത്തിടെ സംഭവിച്ചത്. ലോകത്തിലെ ഏത് സ്ഥലത്തിന്റെയും തൽസമയ ഉപഗ്രഹ ചിത്രങ്ങൾക്ക് മുകളിൽ എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ഫീച്ചറാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് ഗൂഗിൾ താൽക്കാലികമായി പിൻവലിച്ചത്.ഗൂഗിളിന്റെ അത്യാധുനിക എഐ മോഡലായ ‘നാനോ ബനാന 2’ (Nano Banana 2) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫീച്ചർ അവതരിപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ റദ്ദാക്കേണ്ടി…
