കെഎം ഷാജിക്ക് തങ്ങൾ പാണക്കാട് അല്ല മോദിയാണ്, ഇത് പണ്ടേ ഷാജി പറഞ്ഞിട്ടുണ്ട്; മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല: എ എ റഹീം
PMAY വിഷയത്തിൽ മന്ത്രി കെഎം ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ലെന്നും മോദിയാണ് ഷാജിക്ക് തങ്ങളെന്നും റഹീം വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും.ആ മനസ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ലെന്നും റഹീം കൂട്ടിച്ചേർത്തു. ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ആദ്യമായി ഇന്ത്യയിൽ ക്ളീൻ ചിറ്റ് കൊടുത്ത ആളാണ് ഷാജി. ഗുജറാത്ത്…
