Headlines

Webdesk

മുൻവൈരാഗ്യം: മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

  മുൻവൈരാഗ്യം: മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ചെമ്പൂർ സ്വദേശി സുനിൽ ജാംബുൽക്കറെന്ന 33കാരനാണ് കൊല്ലപ്പെട്ടത്. ഉഷാ മാനെ(22), കരുണ മാനെ(25) എന്നീ യുവതികളാണ് പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയും വടിയുപയോഗിച്ച് മർദിക്കുകയുമായിരുന്നു. മർദനമേറ്റ യുവാവ് ബോധരഹിതനായതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

Read More

ടോക്യോ ഒളിമ്പിക്‌സ്: അമേരിക്ക ഒന്നാം സ്ഥാനത്ത്, ചൈന രണ്ടാമത്; ഇന്ത്യക്ക് 48ാം സ്ഥാനം

  ടോക്യോ ഒളിമ്പിക്‌സിൽ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത്. 39 സ്വർണമടക്കം 113 മെഡലുകളാണ് അമേരിക്കക്കുള്ളത്. ചൈനക്ക് 38 സ്വർണമടക്കം 88 മെഡലുകൾ ലഭിച്ചു. 27 സ്വർണമടക്കം 58 മെഡൽ നേടിയ ജപ്പാനാണ് മൂന്നാം സ്ഥാനത്ത് ഒരു സ്വർണമടക്കം ഏഴ് മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ 48ാം സ്ഥാനത്താണ്. ഒളിമ്പിക്‌സ് ചരിത്രത്തിൽ ഏറ്റവുമധികം മെഡലുകളെന്ന റെക്കോർഡുമായാണ് ടോക്യോയിൽ നിന്ന് ഇന്ത്യൻ സംഘം മടങ്ങുന്നത്. അത്‌ലറ്റിക്‌സിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടാനും നീരജ് ചോപ്രയിലൂടെ ഇന്ത്യക്ക് സാധിച്ചു. ദശാബ്ദങ്ങൾക്ക് ശേഷം…

Read More

സംസ്ഥാനത്ത് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

  സംസ്ഥാനത്ത് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതിൽ 21,964 പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ. 18 വയസ്സിന് മുകളിൽ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 7352 പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 6975 പേർക്ക് പ്രത്യേക ട്രൈബൽ…

Read More

ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. അൽ-ഖ്വയിദ സംഘടനയുടെ പേരിൽ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സിംഗപ്പൂരിൽ നിന്ന് രണ്ട് ഭീകരർ ഇന്ത്യയിലേക്ക് വരുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഡൽഹി വിമാനത്താവളത്തിൽ ബോംബ് വയ്ക്കുമെന്നും കത്തിലുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ കർശനമാക്കി. സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കുന്ന ഘട്ടത്തിലാണ് ബോംബ് ഭീഷണി. കത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെല്ലിന് ഡൽഹി പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

കൊവാക്‌സിൻ-കൊവിഷീൽഡ് മിക്‌സ് ചെയ്താൽ മികച്ച ഫലമെന്ന് ഐസിഎംആർ

കൊവിഡ് വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീൽഡും മിക്‌സ് ചെയ്തുള്ള പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഐസിഎംആർ. ഉത്തർപ്രദേശിൽ അബദ്ധത്തിൽ രണ്ട് വാക്‌സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വാക്‌സിൻ മിശ്രിതം സുരക്ഷിതമാണെന്നും പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. നിലവിൽ ഒരേ വാക്‌സിന്റെ തന്നെ രണ്ട് ഡോസുകൾ നൽകുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാൽ യുപിയിൽ അബദ്ധത്തിൽ 18 പേർക്ക് ആദ്യ ഡോസ് കൊവിഷീൽഡും രണ്ടാം ഡോസ് കൊവാക്‌സിനുമാണ് നൽകിയത്. എന്നാൽ ഇവരിൽ പ്രതിരോധ…

Read More

ഇടുക്കി നെടുങ്കണ്ടത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; മുറിയിൽ രക്തക്കറ

  നെടുങ്കണ്ടം ചേമ്പളത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻ പൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർജുൻ ദേവികുളം സബ് ജയിലിലെ വാർഡനാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ദേവിക. മൂന്നര വയസ്സുള്ള ഒരു മകനുണ്ട്. രാത്രി കുളിക്കാൻ പോയ ദേവിക തിരികെ എത്താൻ വൈകിയപ്പോൾ വീട്ടുകാർ കുളിമുറി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന കസേരകൾ തകർന്ന നിലയിലാണ്. കുളിമുറിയിലും അടുത്തുള്ള മുറിയിലും…

Read More

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു; ആളപായമില്ല

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു. എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ കെട്ടിടമാണ് തകർന്നുവീണത്. ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ഇവിടെ തുടർച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ വീണിരുന്നു. അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്ഡിആർഎഫും ചേർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.

Read More

താലിബാന് തക്ക മറുപടി നൽകി സൈന്യം; വ്യോമാക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ യു എസ് വ്യോമസേന നടത്തിയ ആക്രമണത്തിൽ താലിബാന് കനത്ത ആൾനഷ്ടം. ഷെബർഗാൻ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു ഷബർഗാൻ നഗരത്തിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 200ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകർക്കപ്പെട്ടുവെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ ഫവദ് അമൻ ട്വീറ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഷബർഗാൻ നഗരം താലിബാൻ…

Read More

കണ്ണൂരിൽ ദളിത് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു; ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് എക്സൈസ്

കണ്ണൂര്‍: കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മർദ്ദനം. ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സെബിൻ ചികിത്സയിലാണ്. ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് മട്ടന്നൂർ എക്സൈസിന്‍റെ വിശദീകരണം. സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി സെബിന്‍റെ കുടുംബം രംഗത്തെത്തി. മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മട്ടന്നൂർ പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് സെബിന്‍റെ അച്ഛൻ സെബാസ്റ്റ്യന്‍ ആരോപിച്ചു. കേസ്…

Read More

സൗദിയിലെ പ്രമുഖ മലയാളി സംരംഭകന്‍ അബ്ദുൽ അസീസ് അന്തരിച്ചു

സൗദി അറേബ്യയിലെ പ്രമുഖ മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.കെ അബ്ദുൽ അസീസ് അന്തരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. എറണാകുളം പറവൂർ എടവനക്കാട് സ്വദേശിയായ വി.കെ അബ്ദുൽ അസീസ് ദീർഘകാലമായി സൗദിയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദയിൽ സീഗൾ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇദ്ദേഹം ഒന്നര മാസം മുമ്പാണ് ബിസിനിസ് ആവശ്യാർത്ഥം വീണ്ടും സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയത്. ഇതിനിടെ ഹൃദയസംബന്ധമായ രോഗത്തിന് മൂന്നാഴ്ച മുമ്പ് ജിദ്ദയിലെ…

Read More