മണിക്കൂറിൽ 320 കിലോമീറ്റർ വേഗം; ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ യാഥാർഥ്യത്തിലേക്ക്
മുംബൈ∙ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യ ഘട്ടം 2027ൽ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയുടെ ഏകദേശം 80% പണികളും ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ബാക്കി ഭാഗങ്ങൾ ഘട്ടങ്ങളായി തുറക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബുള്ളറ്റ് ട്രെയിനിന്റെ സൂറത്ത് മുതൽ ബിലിമോറ വരെയുള്ള ആദ്യ ഘട്ടം 2027ൽ ഉദ്ഘാടനം ചെയ്യും. അതിനുശേഷം വാപി-സൂറത്ത് സെക്‌ഷനും, തുടർന്ന് വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, അഹമ്മദാബാദ്-മുംബൈ എന്നീ ഭാഗങ്ങളും…
