സിപിഎം വാക്കുപാലിച്ചില്ല; ‘ഇ.ഡി’ച്ചു തകർത്തത് ശ്യാംരാജിന്റെ ജീവിതം
തിരുവനന്തപുരം ∙ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ ടാക്സി കാർ തല്ലിത്തകർത്ത സംഭവത്തിൽ, ഡ്രൈവറെ സഹായിക്കുമെന്ന വാക്കുപാലിക്കാതെ സിപിഎം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനുമുന്നിൽ സിപിഎം പ്രവർത്തകർ തകർത്ത കാർ, ഇപ്പോഴും വർക്ക്ഷോപ്പിലാണ്. അറ്റകുറ്റപ്പണി നടത്തിയതിനുള്ള 1.85 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ കാർ പുറത്തിറക്കാനായില്ലെന്ന് ഉടമ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് പറയുന്നു. വായ്പയുടെ തിരിച്ചടവ്് മുടങ്ങിയതോടെ വാഹനം ജപ്തി ഭീഷണിയിലുമായി.സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും, സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ്…
