‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ. 200 പേർക്ക് താൻ കാഫിർ സ്ക്രീൻ ഷോട്ട് അയച്ചു എന്നാണ് പറയുന്നത്. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാർ ഉൾപ്പെടെ ഉണ്ട്. ആർക്കെങ്കിലും താൻ അയച്ച സ്ക്രീൻഷോട്ട് കാണിച്ച് തരാൻ കഴിയുമോ?, 10 പേർക്കെങ്കിലും അയച്ചു എന്ന് തെളിയിക്കാൻ കഴിയുമോ? അതിന് കഴിഞ്ഞാൽ താനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഭാസ്കർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പറയാനായി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നാൽ കേസ്…
