‘അവൻ ദുബായിലെത്തിയിട്ട് പുറത്ത് കണ്ടിട്ടില്ല’: ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണായകം; ആസിഫിനെ കേരളത്തിലെത്തിക്കാൻ ഇനി എന്ത്?
ദുബായ് ∙ കണ്ണൂർ പൊയ്ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുൽ റിസ(20)യുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് ആസിഫ് ദുബായിലെത്തിയതോടെ അന്വേഷണ സംഘം ഇനി എന്ത് നിയമനടപടിയായിരിക്കും സ്വീകരിക്കുമെന്ന ആകാംക്ഷയിൽ പ്രവാസലോകം. അതേസമയം ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കേസിൽ തലശ്ശേരി സെഷൻസ് കോടതി ആസിഫിന് മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഇയാളെ വിദേശത്തുനിന്ന് കേരളത്തിലെത്തിക്കാനുള്ള നിയമസാധ്യതയും ചർച്ചയാകുന്നുണ്ട്.ജൂലൈ 28നാണ് ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴായിരുന്നു മരണം. ഭാര്യയുടെ മരണവിവരം അറിഞ്ഞ് ദുബായിൽനിന്ന് നാട്ടിലെത്തിയ ആസിഫ് സംസ്കാരച്ചടങ്ങുകൾക്കു…
