‘ഇന്ത്യയുടെ സഹായം വേണം’; ആവശ്യവുമായി പാക്ക് അധീന കശ്മീർ നേതാവ്: പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് നേതാക്കൾ. പാക്ക് ഭരണത്തിൽ അസ്വസ്ഥരായ ജനങ്ങൾ മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ദിവസങ്ങൾ പിന്നിടുകയും ഡസൻ കണക്കിനുപേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ സഹായമാവശ്യപ്പെട്ട് സമരനേതാക്കൾ രംഗത്തെത്തിയത്. മേഖലയിൽ പാക്കിസ്ഥാൻ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയിരിക്കുകയാണെന്ന് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നേതാവും ഇന്ത്യയോട് അടുത്ത ബന്ധം പുലർത്തുന്നയാളുമായ സർദാർ അമാൻ ഖാൻ പറഞ്ഞു. പാക്ക അധീന കശ്മീരിലേക്ക് ഇന്ത്യ സഹായമെത്തിക്കണമെന്നും നിയന്ത്രണരേഖയിലെ അതിർത്തി തുറന്നുനൽകണമെന്നുമാണ് അമാൻ…
