ഗൺമാൻമാരുടെ മർദനം; മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ, SIT ചോദ്യം ചെയ്യും
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ആലപ്പുഴ DySP സുനിൽ രാജിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് എസ്ഐടി നീക്കം. ആലപ്പുഴ എംഎൽഎ എ ഡി തോമസിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. അതേസമയം ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ…
