‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക
നടൻ ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. അമ്മയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ടിനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണ്. അൻസിബയക്ക് പറയാനുള്ളത് അമ്മയിൽ പറയാമായിരുന്നു. ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല. ഒപ്പമുണ്ടാകും. നമുക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി. അംഗങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു വാർത്ത കണ്ടത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന…
