Headlines

Webdesk

ഏഴ് ജില്ലകളിൽ ഉച്ച വരെ, ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും: റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം

  സംസ്ഥാനത്ത് റേഷൻ വിതരണത്തിന് പുതിയ സംവിധാനം. സർവർ തകരാർ പരിഹരിക്കുന്നതു വരെയാണ് പ്രത്യേക സംവിധാനം കൊണ്ടുവരിക. റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ട്. ചിലർ കടകൾ അടച്ചിട്ട് അസൗകര്യമുണ്ടാക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു അരി വിതരണത്തിന് തടസ്സമുണ്ടാകില്ല. ഏഴ് ജില്ലകളിൽ ഉച്ച വരെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 12 മണി വരെയാകും റേഷൻ…

Read More

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു

  തിരുവനന്തപുരത്ത് ഗുണ്ടാസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. നെടുമങ്ങാട് അഴിക്കോടാണ് സംഭവം. ആളുമാറിയാണ് ഇവർ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്കിനാണ് മർദനമേറ്റത് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരം വാഹനത്തിലിട്ട് അബ്ദുൽ മാലിക്കിനെ സംഘം ക്രൂര മർദനത്തിന് ഇരയാക്കി. ആളുമാറിയതാണെന്ന് മനസ്സിലാക്കിയ സംഘം പിന്നീട് വിദ്യാർഥിയെ നെടുമങ്ങാട് ഇറക്കി വിടുകയായിരുന്നു.

Read More

ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഉറക്ക ഗുളികയുടെ അളവ് കൂടിപ്പോയതാണെന്ന് യുവനടി

  താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് കൊച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പട്ട യുവ നടി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായി പോയെന്നാണ് നടി പറയുന്നത്. എന്നാൽ ഇക്കാര്യം പോലീസ് മുഖവിലക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്ക ഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായിരുന്നു ഇവർ. കോടതിയിൽ ദിലീപിന് അനുകുലമായി ഇവർ കൂറുമാറിയിരുന്നു കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന് അടുത്തിടെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവനടി…

Read More

കെ റെയിൽ പദ്ധതി: കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

  കെ റെയിൽ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്രനിലപാട് ആർക്കുമറിയില്ല. കോടതിയെ ഇരുട്ടിൽ നിർത്തരുത്. ഔദ്യോഗികമായി വിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. പദ്ധതി മുന്നോട്ടു പോകുന്നുണ്ടോയെന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അസി. സോളിസിറ്റർ ജനറലിനോട് ജനുവരി 20ന് കൃത്യമായ വിശദീകരണം നൽകാനാണ് നിർദേശം. കെ റെയിൽ എന്നെഴുതിയ വലിയ കോൺക്രീറ്റ് തൂണുകൾ സർവേ നടപടിയുടെ ഭാഗമായി സ്ഥാപിക്കുന്നത് ഹൈക്കോടതി നിർദേശപ്രകാരം മരവിപ്പിച്ചതായി കെ റെയിൽ കോടതിയിൽ അറിയിച്ചു. പോർവിളിച്ചു കൊണ്ട് നടപ്പാക്കാൻ…

Read More

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

  കോഴിക്കോട്: കേരളത്തില്‍ ആദ്യമായി റിട്രോപെരിട്ടോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്. ഇടുപ്പ് ഭാഗത്ത് ശക്തമായ വേദനയും നടക്കുവാനും കുനിയുവാനും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലുമാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. നേരത്തെ കണ്ണൂരിലെ ഒരു ഹോസ്പിറ്റലില്‍ നിന്ന് ബയോപ്‌സി പരിശോധന നടത്തുകയും ഹൈ ഗ്രേഡ് റിട്രോപെരിറ്റോണിയല്‍ സാര്‍ക്കോമ എന്ന രോഗാവസ്തയാണെന്നും മനസ്സിലായതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദ്ദേശിച്ചത്. വയറിനകത്ത് കുടലിന്റെ…

Read More

പശ്ചാത്തല സൗകര്യ വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തില്ല: മുഖ്യമന്ത്രി

  കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തല സൗകര്യ വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കുമെന്ന കാര്യം ഏവരും…

Read More

പി മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും; കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ

  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ തുടരും. പതിനഞ്ച് പേർ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, കെ എം സച്ചിൻദേവ് എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്, മഹിളാ അസോസിയേഷൻ നേതാവ് ദീപ തുടങ്ങിയവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത് 12 പേരെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. ഇത് മൂന്നാം തവണയാണ് പി മോഹനൻ ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. പി മോഹനന്റെ…

Read More

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

  കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർ അക്കൗണ്ടിൻരെ പേര് ഇലൺ മസ്‌ക് എന്നാക്കുകയും ഗ്രേറ്റ് ജോബ് എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെടുത്തു. ഹാക്കറുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ പിക്ചർ വീണ്ടെടുക്കുകയും ചെയ്തു. ഹാക്കറെ കണ്ടെത്താനായിട്ടില്ല.ചില ലിങ്കുകളും ഹാക്കർ അക്കൗണ്ടിൽ നിന്ന് പങ്കു വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു മാസം പിന്നിടവെയാണ് കേന്ദ്ര…

Read More

മോദിയുടെ വാഹനവ്യൂഹം പാലത്തിൽ കുടുങ്ങിയ സംഭവം: ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷണം

  കർഷകരെ പേടിച്ച് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിയിലുണ്ടാകും ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ലെന്നും സ്വതന്ത്ര അന്വേഷണമാണ് ആവശ്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എന്നിവയൊക്കെ സമിതിയുടെ…

Read More

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 421

  സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തൃശൂർ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂർ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസർഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തമിഴ്നാട് നിന്നും വന്ന ഒരാൾക്കും ഒമിക്രോൺ ബാധിച്ചു. 59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക്…

Read More