Headlines

Webdesk

തിരുവാതിര കളിച്ചാൽ കുഴപ്പമുണ്ടോ മാഡം; ഒമിക്രോൺ ജാഗ്രത ഓർമപ്പെടുത്തിയ ആരോഗ്യമന്ത്രിക്ക് പൊങ്കാല

  കോവിഡ്-ഒമിക്രോൺ വ്യാപനത്തിൽ ജാഗ്രത വേണമെന്ന നിർദേശവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോൾ പൊങ്കാല. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സംഘടിപ്പിച്ച തിരുവാതിരക്കളിയും പാർട്ടി പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. ജാഗ്രത കൈവിടരുത് എന്ന നിർദേശത്തിന് താഴെ ആയിരക്കണക്കിന് കമന്റുകളാണുള്ളത്. ഒമിക്രോൺ സാഹചര്യത്തിൽ ഗൃഹപരിചരണം ഏറെ പ്രധാനം തലക്കെട്ടോടെ മന്ത്രിയിട്ട കുറിപ്പിൽ ഏറെ നിർദേശങ്ങളുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണെന്ന് മന്ത്രി പറയുന്നു. ഗൃഹ പരിചരണത്തിൽ കഴിയുന്നവർ കുടുംബാംഗങ്ങളുമായി സമ്പർക്കം വരാത്ത…

Read More

കോവിഡ് വ്യാപനം: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

  കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസൻസോൾ, ബിധാൻ നഗർ, സിലിഗുരി, ചന്ദൻ നഗർ എന്നിവിടങ്ങളിൽ നടക്കേണ്ടിയിരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിലേക്കാണ് മാറ്റിയത്. സംസ്ഥാന സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ്കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം അറിയിച്ചത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നാല് മുതൽ ആറു…

Read More

15-18 വയസ്സിനിടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ 51 ശതമാനം കടന്നതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 15നും 18നും വയസിനിടക്ക് പ്രായമുള്ള 51 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചത്. സംസ്ഥാനത്ത് 1,67,813 പേർക്കാണ് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകിയത്. 96,946 ആരോഗ്യ പ്രവർത്തകർ, 26,360 കോവിഡ് മുന്നണി പോരാളികൾ, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ…

Read More

പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷം: പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

  മലപ്പുറം പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷത്തിൽ മഞ്ചേരി പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അധ്യാപകരും എസ് എഫ് ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. എസ് എഫ് ഐ പ്രവർത്തകരെ മർദിച്ചതിൽ അധ്യാപകർക്കെതിരെയും അധ്യാപകരെ മർദിച്ചെന്ന പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും കേസുകൾ എടുത്തിട്ടുണ്ട് അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് എംഎസ്എഫിനെതിരെയും എസ് എഫ് ഐക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. എസ് എഫ് ഐ പ്രവർത്തകനെ അധ്യാപകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സ്‌കൂളിൽ സംഘർഷമുണ്ടായത്.

Read More

കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു

  ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരതോല്‍വിക്കു പിറകെയാണ് കോഹ്ലിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് പ്രഖ്യാപനം. ടി20 ലോകകപ്പ് തോല്‍വിക്കു പിറകെയാണ് കോഹ്ലി ചെറിയ ഫോര്‍മാറ്റിലെ നായകസ്ഥാനമൊഴിഞ്ഞത്. പിന്നാലെ, ഏകദിനത്തിലും കോഹ്ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചിരുന്നു. ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തരം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്‍ഷമാണ് പിന്നിടുന്നതെന്ന് കോഹ്ലി രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. അത്യധികം സത്യസന്ധതയോടെയാണ് ഞാന്‍ ജോലി ചെയ്തത്….

Read More

ഫ്രാങ്കോയെ വെറുതെവിട്ട നടപടി: പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകും

ബലാത്സംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി നടപടിക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകും. സേവ് സിസ്റ്റേഴ്‌സ് ഫോറം കന്യാസ്ത്രീക്ക് നിയമസഹായം നൽകുമെന്ന് ഫാദർഅഗസ്റ്റിൻ വട്ടോളി അറിയിച്ചു. അടുത്താഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം അപ്പീൽ നൽകും. വിചാരണ കോടതിയിലും പ്രത്യേക അഭിഭാഷകനെ കന്യാസ്ത്രീ നിയോഗിച്ചിരുന്നു. തുടർന്നും ഇത്തരത്തിൽ നിയമ പോരാട്ടം നടത്താനാണ് തീരുമാനം. പ്രോസിക്യൂഷനും വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Read More

റിപബ്ലിക് ദിന പ്ലോട്ട് വിവാദം: ഗുരുദേവനെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് വെള്ളാപ്പള്ളി

  റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചദൃശ്യത്തിൽനിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാൻ നിർദേശിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹവും സവർണ താൽപര്യം മുൻ നിർത്തിയുള്ളതുമാണ്. ഗുരുദേവന് പകരം ശ്രീശങ്കരന്റെ പ്രതിമ മതിയെന്ന് നിർദ്ദേശിച്ച പ്രതിരോധമന്ത്രാലത്തിന്റെ കീഴിൽ ഫ്ളോട്ടുകൾ വിലയിരുത്തിയ ജൂറിയുടെ നടപടി അത്യന്തം അപലപനീയവും കേന്ദ്രസർക്കാരിന് നാണക്കേടുമാണ്. കൊടിയ ജാതി പീഡനങ്ങളിലും അനാചാരങ്ങളിലും നിന്ന് ഒരു ജനതയെ വിമുക്തമാക്കിയ രാജ്യത്തെ നവോത്ഥാന…

Read More

ഹരിപാട് കണ്ടെയ്‌നർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

  ആലപ്പുഴ ഹരിപാട് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ-സതിയമ്മ ദമ്പതികളുടെ മകൾ സുജ എന്ന ശാലിനിയാണ് മരിച്ചത്. ഹരിപാട് മാധവ ജംഗ്ഷനിലായിരുന്നു അപകടം. തൃശ്ശൂരിൽ ഹോം നഴ്‌സാണ് സുജ. സഹോദര ഭാര്യയുമൊത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് സുജ താഴേക്ക് വീഴുകയുമായിരുന്നു. സുജയുടെ ദേഹത്ത് കൂടി ലോറിയുടെ ടയറുകൾ കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന…

Read More

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ടു; ആകെ ദൂരം 530 കിലോമീറ്റർ, വേണ്ടത് 1383 ഹെക്ടർ ഭൂമി

  സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പുറത്തുവിട്ടു. ഡി.പി.ആറും റാപ്പിഡ് എൻവയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തുവിട്ടത്. ആറ് ഭാഗങ്ങൾ അടങ്ങുന്നതാണ് ഡി.പി.ആറിന്റെ പൂർണരൂപം. ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡി.പി.ആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ, പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ആറ് വോളിയങ്ങളായി 3773 പേജുള്ളതാണ് വിശദമായ പദ്ധതിരേഖ പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും ഡി.പി.ആറിൽ വ്യക്തമാക്കുന്നു. നേരത്തെ എക്സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പരിസ്ഥിതി…

Read More

വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം

വയനാട് അമ്പലവയലിൽ അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. അമ്പലവയൽ സ്വദേശി നിജിത മകൾ അളകനന്ദ(12) എന്നിവർക്കെതിരേയാണ് ആക്രമണമുണ്ടായത്. നിജിതയുടെ ഭർത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ അമ്മയേയും മകളേയും മെഡിക്കൽ കോളേജിലേക്ക് മാറ്റിനിജിതയും ഭർത്താവ് സനലും അകന്ന് കഴിയുകയായിരുന്നു. അമ്പലവയൽ ഫാന്റം റോക്കിന് സമീപമാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ ശേഷം പ്രതി സനൽ ബൈക്കിൽ രക്ഷപ്പെട്ടു.  

Read More