അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ല; നീതി ലഭിച്ചെന്ന് എംഎം മണി
അഞ്ചേരി ബേബി വധക്കേസിൽ തനിക്ക് നീതി കിട്ടിയെന്ന് മുൻമന്ത്രി എം.എം മണി. അഞ്ചേരി ബേബിയെ താൻ കണ്ടിട്ടുപോലുമില്ല. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും അന്നത്തെ പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയാണ് കേസെന്നും എം.എം മണി പ്രതികരിച്ചു. കേസിൽ വിടുതൽ ഹർജി കോടതി അംഗീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മണി. ഇന്നാണ് കേസിൽ നിന്ന് എംഎം മണി അടക്കമുള്ള മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. 2012ൽ എംഎം മണി നടത്തിയ 1, 2, 3 വിവാദ പ്രസംഗത്തെ തുടർന്നാണ് 1982ൽ…
