Headlines

Webdesk

യുക്രൈന് സഹായവുമായി ഇന്ത്യ; മരുന്നും അവശ്യ വസ്തുക്കളും അയച്ചുനൽകും

  യുദ്ധക്കെടുതിയിൽ വലയുന്ന യുക്രൈന് മരുന്ന് അടക്കമുള്ള സഹായങ്ങൾ നൽകാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യ സഹായം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യുക്രൈന് ഇന്ത്യയുടെ കൈത്താങ്ങ്, മരുന്നും അവശ്യ വസ്തുക്കളും അയക്കുമെന്നാണ് വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ യുഎന്നിൽ നടന്ന യോഗത്തിൽ റഷ്യയുടെയും യുക്രൈന്റെയും സ്ഥാനപതിമാർ തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന്…

Read More

യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ; ബ്രോവറിയിൽ വ്യോമാക്രമണം ആരംഭിച്ചു, മേയർക്കും പരുക്ക്

  ബെലാറസിൽ നടക്കുന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാന നഗരമായ കീവിനെ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. കീവിനടുത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം നടന്നു. ബ്രോവറി മേയർക്കും പരുക്കേറ്റു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. ഖാർകീവിലും ഷെല്ലാക്രമണം രൂക്ഷമാണ്. ഇതിനിടെ ആദ്യഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി അറിയിച്ചു. രണ്ടാം ഘട്ട ചർച്ച വൈകാതെയുണ്ടാകും. അതേസമയം സ്‌നേക്ക് ഐലൻഡ് എന്ന യുദ്ധക്കപ്പലിലെ 13…

Read More

റാസല്‍ഖൈമയിലെ മലമുകളില്‍നിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി

  റാസല്‍ഖൈമയിലെ ഷമാല്‍ മേഖലയിലെ മലമുകളില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പമുള്ള ക്യാമ്പിങ് യാത്രയ്ക്കിടെ രക്ഷാപ്രവര്‍ത്തനം ദുശ്കരമായ ദുര്‍ഘടമായ പ്രദേശത്തേക്കാണ് 28 കാരനായ യുവാവ് വീണത്. അപകടം നടന്ന ശേഷം വൈകുന്നേരം 6:43 ഓടെ ഓപ്പറേഷന്‍ റൂമിലേക്ക് അപകട സന്ദേശം ലഭിച്ച ശേഷമാണ് രക്ഷാ ദൗത്യം ആരംഭിച്ചതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ പ്രത്യേക…

Read More

പ്രഭാത വാർത്തകൾ

  ◼️ഇന്നു ശിവരാത്രി. എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍. ◼️റഷ്യ – യുക്രെയിന്‍ ചര്‍ച്ചയില്‍ വെടിനിറുത്തിലിനു തീരുമാനമായില്ല. യുദ്ധം തുടരുന്നു. എന്നാല്‍ ചര്‍ച്ച തുടരാന്‍ അഞ്ചര മണിക്കൂര്‍ നീണ്ട ആദ്യ റൗണ്ട് ചര്‍ച്ച തീരുമാനിച്ചു. അടുത്ത ചര്‍ച്ച പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാകും. ആദ്യമേ യുക്രെയിനില്‍നിന്നും, റഷ്യ പിടിച്ചെടുത്ത ക്രിമിയ, ഡോണ്‍ബാസ് എന്നിവിടങ്ങളില്‍നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ആവശ്യപ്പെട്ടു. രണ്ടും സാധ്യമല്ലെന്നും യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങണമെന്നുമാണു റഷ്യന്‍ സംഘം ആവശ്യപ്പെട്ടത്. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രെയിന്റെ…

Read More

ബിപി നിയന്ത്രിക്കാം; വീട്ടില്‍ തന്നെ

  ബിപി, അഥവാ രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് ബിപിയെ നാം ഉള്‍പ്പെടുത്താറെങ്കിലും നിസാരമായി കാണാവുന്നൊരു പ്രശ്‌നമല്ല ഇത്. ഇതിന്റെ പ്രധാന കാരണമെന്തെന്നാല്‍ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നതില്‍ ബിപിക്ക് നല്ലൊരു പങ്കുണ്ട് എന്നതാണ്. ഇന്ത്യയിലാണെങ്കില്‍ എട്ടിലൊരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല…

Read More

ട്രെയിലർ റിലീസ് ചെയ്തത് പ്രേക്ഷകർ; ധനുഷിന്റെ ‘മാരൻ’ ഒടിടിയിൽ

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്- കാർത്തിക് നരേൻ ചിത്രം മാരന്റെ ട്രൈലർ എത്തി. ട്വിറ്റർ അൺ ലോക്ക് ഫീച്ചറിലൂടെ ആദ്യമായി ട്രെയിലർ പങ്കുവയ്ക്കുന്ന തമിഴ് ചിത്രമായി മാരൻ മാറിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സെലിബ്രിറ്റികൾ റിലീസ് ചെയ്യുക എന്ന പതിവിന് വിപരീദമായി പ്രേക്ഷകർക്കും ട്രെയിലർ പുറത്തുവിടാനുള്ള അവസരം ഇതിലൂടെ അണിയറ പ്രവർത്തകർ ഒരുക്കി. മാർച്ച് 11ന് ഡിസ്നി-ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. മാധ്യമപ്രവർത്തകനായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറൽ സെന്തിൽ ത്യാഗരാജൻ, അർജുൻ…

Read More

റീജിയണൽ ഓഫീസ് ധർണ്ണ നടത്തി

  എഫ് സി ഐ എക്സിക്യൂട്ടീവ് സ്റ്റാഫ് യൂണിയൻ(ബിഎംഎസ്) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം എഫ് സി ഐ റീജിയണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബി എം എസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മുരാരി കെ എസ് , സംസ്ഥാന സെക്രട്ടറി സുബൈർ, വർക്കിംഗ് പ്രസിഡന്റ് അരുൺ വി എസ് ട്രഷറർ രജീഷ് കുമാർ, ഭാനു വിക്രമൻ നായർ എം എ അബ്രഹാം,സഫ്‌വാൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Read More

കര്‍ഷകരെ തെരുവിലേക്കിറക്കാന്‍ അനുവദിക്കില്ല: അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ

  കല്‍പ്പറ്റ: ജപ്തി നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ജില്ലയില്‍ തുടക്കം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ കനറാബാങ്കിന് മുമ്പില്‍ ഉപവാസസമരം നടത്തി. മാര്‍ച്ച് മൂന്നിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ 35 ബാങ്കുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തിക്കൊണ്ട് രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് തുടക്കമിടും. മാര്‍ച്ച് പത്തിന് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അമ്പതിനായിരം കത്തുകള്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ പോസ്‌റ്റോഫീസിന് മുമ്പില്‍ നടക്കും. മാര്‍ച്ച് 14ന് ജില്ലയിലെ മുഴുവന്‍ പോസ്‌റ്റോഫീസുകളില്‍ നിന്നും കത്തുകളയക്കും….

Read More

സിൽവർ ലൈനിനെതിരെ നടക്കുന്നത് ഊതി വീർപ്പിച്ച പ്രശ്നങ്ങള്‍; സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്

  സി.പി.എം സംസ്ഥാന സമ്മേളളത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്ത്.സിൽവർ ലൈനിനെതിരെ നടക്കുന്നത് ഊതി വീർപ്പിച്ച പ്രശ്നങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കി പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രയാസം ഉണ്ടാവില്ല. അവരുടെ സംശയങ്ങള്‍ ദൂരീകരിച്ച് പദ്ധതി നടപ്പിലാക്കണം എന്നും റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന്…

Read More

കൊണ്ടോട്ടിയിൽ വൻ തീപിടിത്തം; നാല് നില കെട്ടിടം കത്തിനശിച്ചു

കൊണ്ടോട്ടിയിൽ വാണിജ്യ കെട്ടിടത്തിൽ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍റിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. A One Hotel & Restaurant നിൽക്കുന്ന ബിൽഡിംഗാണ് കത്തിനശിച്ചത്. തീപിടുത്തത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകീട്ട്  അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കു കൂട്ടല്‍.  

Read More