Headlines

Webdesk

വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വം: ചെ​റു​മ​ക​ൻ പൊലീസ് പിടിയിൽ

  തൃ​ശൂ​ർ​: വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചെ​റു​മ​ക​ൻ പൊലീ​സ് ക​സ്റ്റ​ഡി​യിൽ. ചേ​ർ​പ്പ് ക​ട​ലാ​ശേ​രി​യി​ൽ ഊ​മ​ൻ​പി​ള്ളി വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ​യെ (78) മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചെ​റു​മ​ക​ൻ ഗോ​കു​ൽ ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. വ​ല്യ​മ്മയുടെ സ്വ​ർ​ണ വ​ള ല​ക്ഷ്യ​മി​ട്ടാ​ണ് യു​വാ​വ് കൊ​ല ന​ട​ത്തി​യ​ത്. ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു​വെ​ന്ന് പ്ര​തി പൊലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​യോ​ധി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ലെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് മ​ക്ക​ളു​ള്ള വൃ​ദ്ധ തനിച്ചായിരുന്നു…

Read More

സംസ്ഥാനത്ത് ഇന്ന് 2010 പേർക്ക് കൊവിഡ്, 7 മരണം; 5283 പേർക്ക് രോഗമുക്തി

കേരളത്തിൽ 2010 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂർ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂർ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസർഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 97,454 പേർ…

Read More

ഫുട്പാത്തിൽ കൊടി തോരണങ്ങൾ: സിപിഎമ്മിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച്

  സിപിഎമ്മിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന കൊച്ചിയിൽ ഫുട്പാത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന ഒരു ബഞ്ചിൽ നിന്ന് തന്നെയാണ് സിപിഎമ്മിനെതിരായ വിമർശനവുമെന്നത് ശ്രദ്ധേയമാണ് കൊച്ചി നഗരത്തിൽ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തിൽ സർക്കാർ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമർശനമുന്നയിക്കുമ്പോൾ മറ്റൊരു പാർട്ടിയുടെ വക്താവായി തന്നെ…

Read More

വയനാട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (28 .02.22) 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 295 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167033 ആയി. 165009 പേര്‍ രോഗമുക്തരായി. നിലവില്‍ 1044 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 979 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 917 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 101 പേര്‍ ഉള്‍പ്പെടെ…

Read More

ദീപുവിന്റെ മരണകാരണം തലയ്ക്ക് പുറകിലേറ്റ മുറിവ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പരുക്കിന്റെ അളവ് അടക്കം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിന് പിന്നാലെ ദീപുവിനെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് ട്വന്റി ട്വന്റി ആരോപിക്കുന്നത്.  കഴിഞ്ഞ 12നാണ് ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവരെ പൊലീസ്…

Read More

തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയിൽ

  തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരിൽ ഒരു യുവാവ് ആശുപത്രിയിൽവെച്ച് മരിച്ചു. അഞ്ചു പേരിൽ സുരേഷ് കുമാർ(40) എന്ന ആളാണ് മരിച്ചത്. ഇന്ന് പത്തരയോടെയായിരുന്നു മരണമെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കസ്റ്റഡിയിൽ പ്രതികളെ മർദ്ദിച്ചിട്ടില്ല. ഇന്ന് പത്തുമണിയോടു കൂടി സുരേഷ് കുമാറിന് നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞു. പിന്നീട് ഇയാളെ സർക്കാർ ആശുപത്രിയിലേക്കും അവിടുന്ന് അനന്തപുരി ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ…

Read More

യുക്രൈൻ വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ

  യുക്രൈൻ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. കീവിൽ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. കീവ് നഗരം റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്നും കീവ് മേയർ അറിയിച്ചു ഇതിന് പിന്നാലെയാണ് വ്യോമമേഖലയുടെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അറിയിച്ചത്. ഇന്ന് യുക്രൈന്റെ മറ്റൊരു നഗരം കൂടി റഷ്യ പിടിച്ചെടുത്തിരുന്നു. തീരദേശ നഗരമായ ബെർദ്യാൻസ്‌ക് ആണ് റഷ്യ പിടിച്ചെടുത്തത്. ഇന്നലെ അർധരാത്രിയോടെ തന്നെ കീവ് നഗരം വളഞ്ഞെങ്കിലും നഗരം കീഴ്‌പ്പെടുത്താൻ റഷ്യക്ക്…

Read More

നിമിഷപ്രിയയുടെ അപ്പീലിൽ വിധി പറയുന്നത് യെമനിലെ കോടതി വീണ്ടും മാറ്റി

  യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ ഉത്തരവ് പറയുന്നത് സനയിലെ കോടതി വീണ്ടും മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ കാര്യങ്ങളാൽ ഉത്തരവ് മാറ്റിവെക്കുന്നുവെന്നാണ് കോടതി അറിയിച്ചത്. ഇത് രണ്ടാം തവണയാണ് അപ്പീലിൽ വിധി പറയുന്നത് കോടതി മാറ്റുന്നത് 2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയ അപ്പീൽ നൽകിയത്. കേസിൽ നിമിഷക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും ശിക്ഷാ ഇളവ് വേണമെന്നും ആവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ…

Read More

ഏറ്റവും വലിയ വിമാനമായ മ്രിയ റഷ്യൻ ആക്രമണത്തിൽ തകർന്നു; പുനർനിർമിക്കുമെന്ന് യുക്രൈൻ

  ലോകത്തെ ഏറ്റവും വലിയ വിമാനം റഷ്യൻ ആക്രമണത്തിൽ തകർന്നതായി യുക്രൈൻ. കീവിനടുത്തുള്ള എയർ ഫീൽഡിലുണ്ടായ ആക്രമണത്തിലാണ് എ എൻ 225 മ്രിയ എന്ന വിമാനം തകർന്നത്. തങ്ങളുടെ സ്വപ്‌ന വിമാനം പുനർനിർമിക്കുമെന്നും യുക്രൈൻ അറിയിച്ചു കൊവിഡ് വ്യാപനവേളയിൽ ഒട്ടനവധി ജീവൻ രക്ഷാ വാക്‌സിനുകൾ, പിപിഇ കിറ്റ് എന്ന ലോകത്താകമാനം വിതരണം ചെയ്ത വിമാനമാണ് റഷ്യ തകർത്തതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മ്രിയയെ തകർക്കാൻ റഷ്യക്ക് സാധിച്ചേക്കാം. എന്നാൽ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യൻ രാഷ്ട്രമെന്ന…

Read More

കീവിൽ കർഫ്യൂ പിൻവലിച്ചു; എല്ലാ വിദ്യാർഥികളോടും റെയിൽവേ സ്‌റ്റേഷനുകളിലേക്കെത്താൻ ഇന്ത്യൻ എംബസി

  കീവിൽ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി സ്‌പെഷ്യൽ ട്രെയിനുകൾ യുക്രൈൻ ഏർപ്പാടാക്കിയിട്ടുണ്ട്. യുക്രൈനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ സ്‌പൈസ് ജെറ്റും ബുഡാപെസ്റ്റിലേക്ക് സർവീസ് നടത്തും. ബോയിംഗ് 737 എംഎഎക്‌സ് വിമാനമാണ് സർവീസ് നടത്തുക.

Read More