Headlines

Webdesk

അമേരിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; മൂന്ന് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

  അമേരിക്കയിലെ കാലിഫോർണിയയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. മൂന്ന് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് സ്വയം വെടിവെച്ച് മരിച്ചു. കാലിഫോർണിയ സാക്രമെനോയിലെ ക്രിസ്ത്യൻ പള്ളിയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടികൾ 15 വയസ്സിൽ താഴെയുള്ളവരാണ് തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ മൂന്ന് കുട്ടികളും പിതാവും കൊല്ലപ്പെട്ട് കിടക്കുന്നതാണ് കണ്ടത്. കുടുംബപ്രശ്‌നങ്ങളാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു കാലിഫോർണിയയിലെ മറ്റൊരിടത്ത് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലും കാലിഫോർണിയ…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള കുഞ്ഞ്

  അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വട്ടലക്കി സ്വദേശികളായ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം. 26നാണ് കുഞ്ഞ് ജനിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി നാലു കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം അട്ടപ്പാടിയിലുണ്ടായിട്ടുണ്ട്. സംഭവം വലിയ വിവാദമായപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ അട്ടപ്പാടി സന്ദർശിച്ചിരുന്നു.

Read More

കണ്ണൂരിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു

  കണ്ണൂരിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എൽ പി സ്‌കൂൾ അധ്യാപികയായ ആർലിൻ വിൻസെന്റാണ് മരിച്ചത്. ചാലിൽ വയൽ സ്വദേശിയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ചെമ്പന്തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെ പയറ്റിയാലിൽ വെച്ച് ആർലിൻ തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വെള്ളക്കള്ള് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

Read More

സുധാകരന് തിരിച്ചടി: കെപിസിസി പുനഃസംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശം

  കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി താരിഖ് അൻവർ ഇക്കാര്യം നേരിട്ട് കെ സുധാകരനെ അറിയിച്ചതായാണ് പരാതി. എംപിമാരായ എം കെ രാഘവൻ, ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ പരാതിയെ തുടർന്നാ് നടപടി പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം മുതലെ എതിർപ്പുയർന്നിരുന്നു. എന്നാൽ എന്ത് എതിർപ്പുണ്ടെങ്കിലും പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നായിരുന്നു കെ സുധാകരൻ അറിയിച്ചത്. എന്നാൽ പരാതി എഐസിസിയിൽ എത്തിയതോടെ ഹൈക്കമാൻഡ് ഇടപെടുകയും സുധാകരന്…

Read More

പാചക വാതക വില കുത്തനെ ഉയർത്തി; വാണിജ്യ സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു

  രാജ്യത്ത് പാചക വാതക വിലയിൽ വൻ വർധനവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു. കൊച്ചിയിൽ സിലിണ്ടറിന്റെ പുതുക്കിയ വില 2009 രൂപയായി. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ ഇന്ന് മാറ്റം വരുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതും വർധിപ്പിക്കുമെന്നാണ് സൂചന യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. എന്നാൽ യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ഇന്ധനവില ഉയരാതെ കേന്ദ്രസർക്കാർ പിടിച്ചുനിർത്തുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ…

Read More

സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ല; ജി സുധാകരൻ പാർട്ടിക്ക് കത്ത് നൽകി

  സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരൻ പാർട്ടിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. തന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും ജി സുധാകരൻ പറഞ്ഞു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നത് സംസ്ഥാന സമിതിയിൽ 75 വയസ്സെന്ന പ്രായപരിധി കർശനമാക്കുമെന്നാണ് അറിയുന്നത്. നിലവിൽ 75 വയസ്സുള്ള ജി സുധാകരന് ഇളവ് ലഭിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം തുടരാൻ താത്പര്യമില്ലെന്ന് കാണിച്ച് കത്ത് നൽകിയത്. അതേസമയം ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന്…

Read More

ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

  സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമായി. മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. രക്ഷാസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പ്രതിനിധി സമ്മേളനം ആരംഭിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…

Read More

ഓപറേഷൻ ഗംഗ തുടരുന്നു; രണ്ട് വിമാനങ്ങൾ കൂടി ഇന്ന് ഡൽഹിയിലെത്തും

  യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുമായി ഇന്ന് രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തും. ബുഡാപെസ്റ്റിൽ നിന്ന് ഇസ്താംബൂൾ വഴിയാണ് ഇൻഡിഗോ വിമാനങ്ങൾ എത്തുന്നത്. യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്….

Read More

യുക്രൈൻ പ്രസിഡന്റിനെ വധിക്കാൻ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോർട്ട്

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ വധിക്കാൻ റഷ്യ നാനൂറിലേറെ കൂലിപ്പടയെ ഇറക്കിയിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. സെലൻസ്‌കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത നൽകുന്നത്. ആഫ്രിക്കയിൽ നിന്ന് അഞ്ചാഴ്ച മുമ്പാണ് കീവിൽ ഇവരെ എത്തിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ നടത്തുന്ന സ്വകാര്യ സായുധസംഘമായ ദ വാഗ്നർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചയാണ് യുക്രൈന് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും ഇതേ തുടർന്നാണ് കീവിൽ 36 മണിക്കൂർ്…

Read More

കൊച്ചി ചെങ്കടലാകും: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

  സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനം എത്തുന്നത്. ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങൾ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി 50 നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്….

Read More