Headlines

Webdesk

പ്രശസ്ത മലയാളി വ്ലോഗർ റിഫ മെഹ്നുവിനെ ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി

  കോഴിക്കോട് : ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.  

Read More

രക്ഷാദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ; ഒഴിപ്പിക്കലിന് വ്യോമസേന വിമാനങ്ങളും

  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷൻ ഗംഗക്ക് വേഗത കൂട്ടി കേന്ദ്രസർക്കാർ. യുക്രൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം വേഗത്തിലാക്കുന്നത്. വ്യോമസേനയും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി വ്യോമസേനയുടെ സി 17 വിമാനങ്ങളാണ് യുക്രൈനിലേക്ക് ഇന്ന് തിരിക്കുക. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക് പോകും. റൊമാനിയ, മാൽഡോവ…

Read More

പോലീസ് സ്‌റ്റേഷനിൽ ഏറ്റുമുട്ടി; കോട്ടയത്ത് എ എസ് ഐക്കും വനിതാ പോലീസുദ്യോഗസ്ഥക്കും സസ്‌പെൻഷൻ

  കോട്ടയം പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. എഎസ്‌ഐ സജികുമാർ, വനിതാ പോലീസുദ്യോഗസ്ഥ വിദ്യാരാജൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി നീരജ് കുമാർ ഗുപ്തയാണ് നടപടി സ്വീകരിച്ചത്. ഫെബ്രുവരി 20നാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. അടിപിടിക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ സജികുമാർ കയ്യേറ്റം ചെയ്യുകയും ഫോൺ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതോടെ പിറ്റേ ദിവസം തന്നെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് വകുപ്പുതല നടപടിയും വന്നത്.

Read More

യുക്രൈന് വേണ്ടി യുദ്ധം ചെയ്യാൻ തയ്യാറായ വിദേശികൾക്ക് വിസ വേണ്ട; പുതിയ ഉത്തരവിറക്കി സെലൻസ്‌കി

  യുക്രൈന് വേണ്ടി ആയുധമെടുക്കാൻ തയ്യാറാകുന്ന വിദേശികൾക്ക് പ്രവേശന വിസ ആവശ്യമില്ലെന്ന പ്രഖ്യാപനവുമായി യുക്രൈൻ പ്രസിഡന്റ്. വിസ താത്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ വ്‌ളാദിമിർ സെലൻസ്‌കി ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് റി്പപോർട്ടുകൾ. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷ സെലൻസ്‌കി നൽകിയതിന് പിന്നാലെയാണ് വിദേശികൾക്ക് യുദ്ധത്തിൽ പങ്കെടുക്കാനുള്ള ഭേദഗതിയും നടപ്പാക്കുന്നത്. നേരത്തെ 18നും 60നും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടുന്നതും ജനങ്ങൾ യുദ്ധത്തിന് ഇറങ്ങണമെന്നും…

Read More

റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ; പുടിന്റെ തയ്ക്വാൻഡോ ബ്ലാക്ക് ബെൽറ്റും റദ്ദാക്കി

  റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങളുമായി കൂടുതൽ രാജ്യങ്ങൾ. റഷ്യൻ ദേശീയ ബാങ്കുമായുള്ള ഇടപാടുകളിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമേ ജപ്പാനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്‌ലിക്‌സും സ്പോട്ടിഫൈയും റഷ്യൻ ഉപഭോക്താക്കൾക്ക് നിയന്ത്രണമേർപ്പെടുത്തി. പണം അടയ്ക്കാൻ ബാങ്ക് കാർഡുകൾ ഉപയോഗിക്കാനാവില്ല. ഡിസ്‌നി സിനിമകൾ റഷ്യയിൽ റിലീസ് ചെയ്യില്ല. റഷ്യൻ ആർടി, സ്പുട്‌നിക് സേവനങ്ങൾക്ക് മെറ്റയും നിയന്ത്രണമേർപ്പെടുത്തി. ജോർജിയ, മോൾഡോവ ഒഴികെയുള്ള രാജ്യങ്ങളിൽ കസീനോകളിൽ റഷ്യക്കാർക്ക് വിലക്ക്. റഷ്യയിലേക്കുള്ള കാർ ഇറക്കുമതി ജനറൽ മോട്ടോർസ് നിരോധിച്ചു. ഇന്ധന നിക്ഷേപങ്ങളിൽ…

Read More

24 മണിക്കൂറിനിടെ 6915 പേർക്ക് കൂടി കൊവിഡ്; 119 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന് അറുതിയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6915 പേർക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 14 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ 23 ദിവസമായി കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിൽ താഴെയാണ്. ഇതിൽ കഴിഞ്ഞ മൂന്ന് ദിവസമായി പതിനായിരത്തിൽ താഴെമാത്രമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഇതിനോടകം 4,29,24,130 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 4.24 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ…

Read More

പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തിയുമായി സുധാകരൻ

  കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കമാൻഡ് നിർദേശത്തിൽ അതൃപ്തിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ആസൂത്രിത നീക്കം എംപിമാരുടെ പരാതിക്കു പിന്നിൽ ഉണ്ടെന്നും എംപിമാരുമായി ചർച്ച നടത്തിയെന്നും കെ സുധാകരൻ അറിയിച്ചു. ഡിസിസി ഭാരവാഹികളുടെ പട്ടിക പുറത്തുവിടാനിരിക്കെയാണ് ഹൈക്കമാൻഡ് ഇടപെട്ട് പുനഃസംഘടന നിർത്തിവെപ്പിച്ചത്. എട്ട് എംപിമാരുടെ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡ് നടപടിയെന്നാണ് സൂചന. കൂടാതെ കെ സി വേണുഗോപാലിന്റെ ഇടപെടലും ഇതിന് പിന്നിലുള്ളതായി കരുതുന്നു. തങ്ങളെ പുനഃസംഘടനാ ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്ത്വം…

Read More

ഹരിദാസ് വധം: കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് ബിജെപിക്കാർ കൂടി അറസ്റ്റിൽ

  തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കുള്ള മൂന്ന് പേർ കൂടി അറസ്റ്റിൽ. ബിജെപി പ്രവർത്തകരായ പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. ആറംഗ സംഘമാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പോലീസ് പറയുന്നു ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ലിജേഷ്, കെ വി വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നീ നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് ഹരിദാസിനെ…

Read More

യുക്രൈൻ സൈനിക താവളത്തിലേക്ക് റഷ്യൻ ആക്രമണം; 70 സൈനികർ കൊല്ലപ്പെട്ടു

  യുക്രൈന്റെ സൈനിക താവളത്തിന് നേർക്ക് റഷ്യൻ സേന നടത്തിയ പീരങ്കി ആക്രമണത്തിൽ 70ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിനും ഖാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സൈനിക താവളം നിലനിൽക്കുന്ന നാലുനില കെട്ടിടം പൂർണമായും തകർന്നു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്ന ചിത്രം യുക്രൈൻ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റുമുട്ടലിൽ റഷ്യൻ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ 352 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് യുക്രൈൻ…

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്റ്റിൽ

  വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാർ അറസ്റ്റിൽ. തൃശ്ശൂർ വെസ്റ്റ് പോലീസാണ് കണ്ണൂരിൽ നിന്ന് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ വിദ്യാർഥികൾ സമരം പ്രഖ്യാപിച്ചിരുന്നു പീഡനക്കുറ്റത്തിന് പോലീസ് എഫ് ഐ ആർ ഇട്ടതിന് പിന്നാലെ സുനിൽകുമാറിനെ യൂണിവേഴ്‌സിറ്റി സസ്‌പെൻഡ് ചെയ്തിരുന്നു. സുനിൽകുമാർ നേരത്തെയും വിദ്യാർഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തി. വാട്‌സാപ്പിൽ സുനിൽകുമാർ അയച്ച മെസേജുകൾ പങ്കുവെച്ചായിരുന്നു ആരോപണം. ഒന്നാം…

Read More