Headlines

Webdesk

നന്ദി സഖാവേ: പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

  ജന്മദിനാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴിലാണ് സ്റ്റാലിന് ട്വിറ്ററിൽ പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നത്. ഇതിന് മലയാളത്തിൽ നന്ദി സഖാവേ എന്നായിരുന്നു സ്റ്റാലിന്റെ നന്ദിപ്രകടനം ഫേസ്ബുക്ക് വഴിയും പിണറായി സ്റ്റാലിന് ജന്മദിനാശംസകൾ നേർന്നിരുന്നു. ഇന്ത്യ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്ക് വേണ്ടി തുടർന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സ്റ്റാലിന് സാധിക്കട്ടെ എന്നായിരുന്നു പിണറായിയുടെ തമിഴിലുള്ള…

Read More

തൃശ്ശൂരിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; രണ്ട് യുവതികൾ അറസ്റ്റിൽ

  തൃശ്ശൂരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ(27), കായംകുളം സ്വദേശിനി നിസ(29) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ ഡോക്ടറുടെ പരാതിയിലാണ് നടപടി വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്താനായിരുന്നു നീക്കം. ഡോക്ടർ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി പണം തട്ടാനാണ് ശ്രമിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്ന് ലക്ഷം നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

Read More

പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎം നയരേഖ

  പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎമ്മിന്റെ നയരേഖ. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ പറയുന്നു സിഐടിയുവിനെ രൂക്ഷമായി നയരേഖയിൽ വിമർശിക്കുന്നുണ്ട്. തൊഴിലാളികളെ സംഘടന അവബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്വ ബോധം കൂടി ഉണ്ടാക്കണം. പുതിയ കാലം അതാണ് ആവശ്യപ്പെടുന്നത്….

Read More

ഓപറേഷൻ ഗംഗ: വ്യോമസേനാ വിമാനവും പുറപ്പെട്ടു; ഇന്ന് നാലിലധികം വിമാനങ്ങൾ ഡൽഹിയിൽ എത്തും

  ഓപറേഷൻ ഗംഗയിൽ അണിചേർന്ന് വ്യോമസേനയും. പുലർച്ചെയോടെ വ്യോമസേനയുടെ പ്രത്യേക വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു. ഇന്ന് നാലിലിധികം വിമാനങ്ങൾ യുക്രൈനിൽ നിന്നുള്ളവരുമായി ഡൽഹിയിൽ എത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്നെത്തുന്നുണ്ട്. ഇതിനോടകം 2500ലധികം പേരെയാണ് യുക്രൈനിൽ നിന്നും രാജ്യത്ത് തിരികെ എത്തിച്ചത്. ഇന്നലെ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട ഖാർകീവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈന്റെ അതിർത്തി രാജ്യമായ മാൽഡോവയും അതിർത്തികൾ തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു ഇന്ത്യൻ വിദ്യാർഥികൾക്ക്…

Read More

നിങ്ങള്‍ക്കും ഖത്തര്‍ ലോകകപ്പ് കമന്റേറ്റര്‍ ആകാം

  ദോഹ: ഖത്തര്‍ ലോകകപ്പില്‍ കമന്റേറ്റര്‍ ആകാന്‍ അവസരം.ഇതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. കാഴ്ചയില്ലാത്തവര്‍ക്ക് കളി വിവരിച്ചുകൊടുക്കാനുള്ള പ്രത്യേക കമന്റേറ്റര്‍ പദവിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് കമന്ററി നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദ റെക്കോര്‍ഡ‍ിങ് അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇഷ്ടമുള്ള ഫുട്ബോള്‍ മത്സരത്തിന്റെ കമന്ററി ആണ് നല്‍കേണ്ടത്. സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കാഴ്ചാപരിമിതിയുള്ളവര്‍ക്ക് ഈ കമന്റി ആസ്വദിക്കാന്‍ കഴിയുക.

Read More

മീഡിയ വൺ ചാനൽ സംപ്രേഷണം വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഇന്ന് വിധി

  മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ സിംഗിൾ ബഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത് ചാനലിന്റെ പ്രവർത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും  ഇക്കാര്യം വ്യക്തമാക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് അറിയിച്ചിട്ടില്ലെന്നും…

Read More

ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം; പിതൃമോക്ഷം തേടി ആയിരങ്ങള്‍

ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം. രാത്രി പന്ത്രണ്ട് മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ആയിരങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ ആലുവ മണപ്പുറത്തേക്കെത്തിയത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉറക്കമില്ലാത്ത രാത്രി. ശിവരാത്രിയില്‍ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്. കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോകോളും പാലിച്ചായിരുന്നു ആഘോഷം. ബലിതർപ്പണത്തിന് നൂറ്റി അന്‍പതിലേറെ ബലിത്തറകളൊരുക്കിയിട്ടുണ്ട്. ഒരേ സമയം ആയിരത്തോളം പേർക്ക് ബലിയിടാനുള്ള സൗകര്യം. നിയന്ത്രണങ്ങളുണ്ടെങ്കിലും രാത്രിയിലും നിരവധി ഭക്തർ പുഴയിലിറങ്ങി ബലിയർപ്പിച്ചു. ശിവരാത്രി ആഘോഷത്തേടനുബന്ധിച്ച് ആലുവയിലെങ്ങും കനത്ത പൊലീസ് സുരക്ഷയാണ്. ഗതാഗത നിയന്ത്രണങ്ങളും…

Read More

യുക്രെയ്ൻ അധിനിവേശം; റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ നിരോധനമേർപ്പെടുത്തി

റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് എസ്.ബി.ഐ നടപടി. ഉപരോധത്തിന്റെ പിടിയിലായ റഷ്യൻ സ്ഥാപനങ്ങൾ, ​ബാങ്ക്, പോർട്ടുകൾ, കപ്പലുകൾ എന്നിവയുമായി ഇനി ഇടപാടുകൾ നടത്തേണ്ടെന്ന് എസ്.ബി.ഐ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. അതേസമയം,ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും എസ്.ബി.ഐ ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. റഷ്യയിലെ ഇടപാടുകളെ കുറിച്ച് ഇന്ത്യൻ എണ്ണ കമ്പനികളോട് എസ്.ബി.ഐ വിവരങ്ങൾ തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.  

Read More

പ്രഭാത വാർത്തകൾ

  ◼️യുക്രെയിനിലെ കര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും കര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ ആണ് കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ◼️റഷ്യയും യുക്രെയിനും തമ്മിലുള്ള രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്നു നടക്കും. ഇതേസമയം, കീവില്‍ താമസിക്കുന്ന നഗരവാസികളോട് ഉടന്‍ സ്ഥലംവിടണമെന്നു റഷ്യ. യുദ്ധം കനത്തതോടെ ഇന്ത്യക്കാര്‍ ഇന്നലെത്തന്നെ കീവ് വിടണമെന്ന് ഇന്ത്യന്‍…

Read More

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

  കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും സ്ത്രീകൾക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.

Read More