Headlines

Webdesk

ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; വാഹനങ്ങൾ കത്തിനശിച്ചു

  തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആറ്റിങ്ങൽ ദേശീയപാതയിൽ പതിനെട്ടാം മൈലിലാണ് അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂട്ടിയിടിച്ചതിന് പിന്നാലെ കാർഗോ കയറ്റി വന്ന ലോറിയും ബൈക്കും തീപിടിച്ച് കത്തിനശിച്ചു. എതിർ ദിശയിൽ നിന്ന് വാഹനത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ഇതിന്റെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു. ബൈക്കിനാണ് ആദ്യം തീപിടിച്ചത്. പിന്നീടിത് ലോറിയിലേക്ക് പടർന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്….

Read More

എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

  എം സി റോഡിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ ഡ്രൈവർ ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ മുഹമ്മദ് ഇസ്മായിൽ, യാത്രക്കാരി ചങ്ങനാശ്ശേരി തോപ്പിൽ ശ്യാമള എന്നിവരാണ് മരിച്ചത്. ശ്യാമളയുടെ ഭർത്താവ് ദാമോദരൻ, സഹോദരൻ അനിൽകുമാർ എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദേശത്തായിരുന്ന ദാമോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഈസ്റ്റ് മാറാടിയിൽ വെച്ച് എതിരെ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  

Read More

ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

  ഈ വർഷത്തെ ആദ്യ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മാർച്ച് അഞ്ച് മുതൽ ഏഴ് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴിയുടെ സ്വാധീനത്താൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദം ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരമേഖലയിൽ മാർച്ച് 2, 3 തീയതികളിൽ ശക്തമായ മഴ ലഭിച്ചേക്കും. എന്നാൽ കർണാടക, ലക്ഷദ്വീപ്…

Read More

തെറ്റാണെന്നറിഞ്ഞിട്ടും നോക്കുകൂലി വാങ്ങുന്നു; ട്രേഡ് യൂണിയനുകൾക്കെതിരെ മുഖ്യമന്ത്രി

  നോക്കുകൂലി വിഷയത്തിൽ ട്രേഡ് യൂണിയനുകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്ന് അറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇക്കാര്യത്തിൽ തിരുത്തൽ വേണം. ഈ രീതി തുടർന്നാൽ പല മേഖലകളെയും അത് ബാധിക്കും സിപിഎമ്മിന്റെ നയരേഖ അവതരിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. സിഐടിയുവിനെതിരെയും വിമർശനമുണ്ട്. തൊഴിലാളികളെ സംഘടനാ അവകാശബോധം മാത്രം പഠിപ്പിക്കുന്നു. തൊഴിലാളികളിൽ ഉത്തരവാദിത്വബോധം കൂടി ഉണ്ടാക്കണം അതാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി…

Read More

24 മണിക്കൂറിനിടെ യുക്രൈനിൽ നിന്ന് 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി

  യുക്രൈനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആറ് വിമാനങ്ങൾ ഇന്ത്യൻ പൗരൻമാരെയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. ആറ് വിമാനങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിലേക്ക് തിരിച്ചു. യുക്രൈനിലെ 1377 പൗരൻമാരാണ് ഇതിലുള്ളത് എന്ന് ജയശങ്കർ ട്വീറ്റ് ചെയ്തു അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. യുക്രൈനിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിൽ റൊമാനിയ, ഹംഗറി, പോളണ്ട്,…

Read More

നോക്കുകുത്തി പ്രസിഡന്റ് ആകാനില്ല; അതൃപ്തി മാറാതെ കെ സുധാകരൻ

  കെപിസിസി പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്തി മാറാതെ കെ സുധാകരൻ. എല്ലാവരുമായി ചർച്ച നടത്തിയിട്ടും എംപിമാർക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പുനഃസംഘടന നിർത്തിവെപ്പിച്ചതിലാണ് കെപിസിസി പ്രസിഡന്റിന്റെ രോഷം. പ്രസിഡന്റ് സ്ഥാനത്ത് നോക്കുകുത്തിയായി തുടരാനില്ലെന്ന് എഐസിസി നേതൃത്വത്തെ സുധാകരൻ അറിയിച്ചു എഐസിസി നേതാക്കളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല. അനുനയ നീക്കം ഇന്നും തുടരും. കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ നോക്കുന്നുവെന്ന സംശയമാണ് സുധാകരന്. എന്നാൽ…

Read More

റഷ്യയുമായി ഏറ്റുമുട്ടാൻ അമേരിക്കൻ സൈന്യമില്ല; യുക്രൈൻ ജനതക്ക് ഒപ്പമെന്നും ബൈഡൻ

  യുക്രൈൻ മണ്ണിൽ റഷ്യൻ സൈന്യവുമായി ഏറ്റുമുട്ടലിന് അമേരിക്കൻ സൈന്യം തയ്യാറല്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ജനത യുക്രൈന് ഒപ്പമാണെന്നും യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. റഷ്യക്കെതിരായ പോരാട്ടത്തിൽ അമേരിക്ക പങ്കാളിയാകില്ല. എന്നാൽ തന്റെ രാജ്യം സഖ്യകക്ഷികളുമായി ചേർന്ന് നാറ്റോ പ്രദേശങ്ങൾ സംരക്ഷിക്കും അമേരിക്കയും സഖ്യകക്ഷികളും കൂട്ടായ ശക്തി ഉപയോഗിച്ച് നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കും. യുക്രൈൻ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തിൽ പുടിൻ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ദീർഘകാലടിസ്ഥാനത്തിൽ…

Read More

തിരുവനന്തപുരത്ത് പരസ്ത്രീ ബന്ധം സംശയിച്ച് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

  തിരുവനന്തപുരം പാലോട് പരസ്ത്രീ ബന്ധം ആരോപിച്ച് യുവാവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുകയും ചെയ്തു. വെമ്പ് ക്ഷേത്രത്തിന് സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജു(37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പോലീസ് അറസ്റ്റ് ചെയ്തു ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിന്റെ പുറകിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന ഷിജുവിന്റെ തലയ്ക്ക് സിമന്റ്…

Read More

ലഹരി മരുന്ന് കേസ്: ആര്യൻ ഖാനെതിരെ തെളിവുകളില്ലെന്ന് എൻ സി ബിയുടെ റിപ്പോർട്ട്

  ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ലെന്നതാണ് എൻ സി ബി വലിയ പിഴവായി ചൂണ്ടിക്കാട്ടുന്നത് ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടിച്ചിട്ടില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും എൻ സി ബി കണ്ടെത്തി ഒക്ടോബർ…

Read More

മീഡിയാ വണ്‍ വിലക്ക് തുടരും; അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളി

  മീഡിയ വണ്‍ ചാനലിനെ സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹർജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയിരിക്കുന്നത്. ഇതോടെ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് തുടരും. മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹർജി നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു.ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍…

Read More