Headlines

Webdesk

ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ല; കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങൾ: ദിലീപ്

  ഫോണിലെ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ്. തന്റെ ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞത്. ഫോറൻസിക് റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്. ലാബിൽ നിന്ന് പിടിച്ചെടുത്ത മിറർ ഇമേജും ഫോറൻസിക് റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ല. വീട്ടിലെ സഹായി ആയിരുന്ന ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണ്. ദാസൻ…

Read More

ഹിജാബ് നിരോധനം: ഹർജിക്ക് അടിയന്തര പ്രാധാന്യമില്ല, ഹോളിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബഞ്ച് ഇന്നലെ ശരിവെച്ചിരുന്നു കേസിൽ 11 ദിവസം വാദം കേട്ട ശേഷമായിരുന്നു ഹൈക്കോടതി വിധി. സർക്കാരിന്റെ ഉത്തരവിൽ മൗലികാവകാശം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. യൂണിഫോം നിർബന്ധമാക്കാൽ മൗലികാവകാശ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ…

Read More

സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന; തിരൂരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

സംസ്ഥാനത്തെ ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസിന്റെ പരിശോധന. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. നാല് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടന്നത്.

Read More

ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് കുത്തേറ്റു

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാർഥിയും ചേലൂർ സ്വദേശിയുമായ ടെൽസനാണ് കുത്തേറ്റത്. വിദ്യാർഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡിൽ വെച്ച് ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടാണ് സഹപാഠിയായ ടെൽസൻ ഇടപെട്ടത്. ഇതോടെ സാഹിർ കയ്യിൽ…

Read More

ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു; പ്രഖ്യാപനം നടത്തി മമ്മൂട്ടി

നടി ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു. നടൻ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപനം നടത്തിയത് ആദിൽ മായ്മാനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജിനു ജോൺ സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്. കന്നഡ ചിത്രം ബജ്‌റംഗി സെക്കൻഡാണ് ഭാവനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ

Read More

പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങിനടന്ന് പ്രതി അഞ്ജലി റീമാ ദേവ്

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രതി അഞ്ജലി റീമാ ദേവ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പോലീസ് അയച്ച നോട്ടീസ് പോക്‌സോ കേസ് പ്രതി ഇതുവരെ കൈപ്പറ്റിയിട്ടില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പോലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പന്തീരങ്കാവിലുള്ള അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിക്കാനാണ് തീരുമാനം കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നൽകിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ,…

Read More

യുപിയിൽ മനുഷ്യക്കുരുതിക്കായി ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; രണ്ട് പേർ പിടിയിൽ

ഉത്തർപ്രദേശിൽ മനുഷ്യക്കുരുതി നൽകാനായി ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യുപിയിലെ നോയ്ഡയിലാണ് സംഭവം. പെൺകുട്ടിയെ പോലീസ് രക്ഷപപ്പെടുത്തി. പെൺകുട്ടിയുടെ അയൽവാസിയടക്കം രണ്ട് പേരാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു മനുഷ്യക്കുരുതിക്ക് ഇവർ ഒരുങ്ങിയത് ബാലികയെ ബലി നൽകിയാൽ ഉടൻ വിവാഹം നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാർസി ഗ്രാമവാസിയായ പെൺകുട്ടിയെ മാർച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം തന്നെ പോലീസ് കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ അയൽവാസി സോനു ബാൽകിമി, സഹായി എന്നിവരാണ് പിടിയിലായത്….

Read More

തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകി; ബി രാമൻ പിള്ളക്കെതിരെ ബാർ കൗൺസിലിൽ നടിയുടെ പരാതി

ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളക്കെതിരെ ബാർ കൗൺസിലിൽ പരാതിയുമായി ആക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകനായ രാമൻ പിള്ള നേതൃത്വം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടി പറയുന്നുു ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയിട്ടുള്ളത്.

Read More

സിൽവർ ലൈൻ: കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമെന്ന് കെ റെയിൽ എംഡി

കെ റെയിലിന് വേണ്ട കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽ മാർഗം എത്തിക്കുമെന്ന് കെ റെയിൽ എംഡി അജിത് കുമാർ. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമം പ്രതിപക്ഷ എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കുന്നില്ലല   തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് സൗജന്യനിരക്കിൽ നിർമാണ സാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് എംഡി അറിയിച്ചു. കരിങ്കൽ, മണൽ എന്നിവ ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങൾ എത്തിക്കേണ്ട ചുമതല കരാർ ഏറ്റെടുക്കുന്നവർക്കാണ്. അവർക്ക് വേണമെങ്കിൽ…

Read More

ജി 23 നേതാക്കളുടെ വിശാലയോഗം ഇന്ന് ഡൽഹിയിൽ; കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം

കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ജി 23 നേതാക്കളുടെ വിശാല യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് യോഗം. കേരളത്തിലെ ചില നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബം അറിയിച്ചിരുന്നു. നേതൃത്വത്തിൽ മാറ്റം വന്നില്ലെങ്കിൽ കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാാണ് നിലപാട് വീണ്ടും കടുപ്പിക്കാൻ ജി23 നേതാക്കൾ തീരുമാനിച്ചത്് ഇന്നലെ രാഹുൽ ഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ച്…

Read More