Headlines

Webdesk

മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്ച; നാലംഗ സംഘം ബോട്ട് യാത്ര നടത്തി

കേരളത്തില്‍ നിന്നുള്ള നാലംഗ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോട്ട് യാത്ര നടത്തി. അതീവ സുരക്ഷാ മേഖലയായ ഡാം പരിസരത്ത് സാധാരണ ബോട്ട് യാത്ര അനുവദിക്കാറില്ല. വിരമിച്ച എ എസ് ഐമാര്‍ അടങ്ങുന്ന സംഘമാണ് ബോട്ടുയാത്ര നടത്തിയത്. ഇവരെ പോലീസ് തടഞ്ഞില്ല. തമിഴ്‌നാട് ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് ഒത്താശ ചെയ്തതെന്നാണ് സൂചന. കാരണം, തമിഴ്നാടിൻ്റെ ബോട്ടിലാണ് ഇവരെത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. മാത്രമല്ല, സന്ദര്‍ശകരുടെ പേരുകള്‍ ജി ഡി രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. സംഭവം ചര്‍ച്ചയായതോടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലപ്പെരിയാര്‍…

Read More

വീണ്ടും എൻകൗണ്ടർ: അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു

അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് എൻകൗണ്ടറിൽ വധിച്ചു. വനിതാ പോലീസ് ഉദ്യോസ്ഥ അടക്കമുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി(20)യാണ് കൊല്ലപ്പെട്ടത് ഫെബ്രുവരി 16നാണ് ബിക്കി അലിയും നാല് പേരും ചേർന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച രാത്രി തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്നും തങ്ങൾ വെടിവെച്ചതെന്നും പോലീസ് പറയുന്നു അസമിൽ 2021 മെയിൽ…

Read More

വയനാട് ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167953 ആയി. 166705 പേര്‍ രോഗമുക്തരായി. നിലവില്‍ 287 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 279 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 940 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 41 പേര്‍ ഉള്‍പ്പെടെ ആകെ 279 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊവിഡ്, 5 മരണം; 1444 പേർക്ക് രോഗമുക്തി

കേരളത്തിൽ 966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂർ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂർ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസർഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 22,053 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

വീണ്ടും വീണ്ടും താഴേക്ക്: സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു

തിരുവനന്തപുരം : സ്വർണ വില കുത്തനെ കുറയുന്നത് തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വിലഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.

Read More

ഐസിസി വനിതാ ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

  ഐസിസി വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 31.2 ഓവറിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു തുടക്കത്തിലെ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. നാല് പേർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. സ്മൃതി മന്ദാന 35 റൺസെടുത്തു. റിച്ച ഘോഷ് 33 റൺസും ജൂലിയൻ ഗോസ്വാമി 20 റൺസും ഹർമൻപ്രീത് കൗർ…

Read More

സൈലന്റ് വാലി ബഫർ സോണിലെ കാട്ടുതീ: കത്തിനശിച്ച് നൂറുകണക്കിന് ഹെക്ടർ വനഭൂമി

  സൈലന്റ് വാലി ബഫർ സോണിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കി. നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. വനംവകുപ്പ് നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കോട്ടോപ്പാടം പൊതുവപ്പാടം-മേക്കാളപ്പാറ വനമേഖലയിലാണ് ആദ്യം തീ പടർന്നത്. ജനവാസ കേന്ദ്രങ്ങളുടെ അടുത്ത് വരെ തീ പടർന്നിരുന്നു. ഇത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അണച്ചു. എന്നാൽ ഉൾവനത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കാൻ ദിവസങ്ങളെടുക്കേണ്ടി വന്നു. രണ്ടാം ദിവസം മേക്കളപ്പാറ വനമേഖലയിലും പിന്നീട് സൈലന്റ് വാലിയുടെ മറുഭാഗത്തെ തത്തേങ്ങലം വനമേഖലയിലും…

Read More

സിൽവർ ലൈൻ: ഡിപിആറിനുള്ള അനുമതിയാണ് നൽകിയത്, ഭൂമി ഏറ്റെടുക്കാനാകില്ല: റെയിൽവേ മന്ത്രി

  സിൽവർ ലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡിപിആർ തയ്യാറാക്കാനാണ് നിലവിൽ അനുമതിയുള്ളത്. ഡിപിആർ തയ്യാറാക്കാൻ അനുമതി നൽകുകയെന്നത് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള അനുമതിയല്ല. പദ്ധതിയുമായി ആശങ്കയുണ്ടെന്നും ലോക്‌സഭയിൽ മന്ത്രി പറഞ്ഞു പദ്ധതിയെക്കുറിച്ച് മെട്രോമാൻ ഇ ശ്രീധരൻ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കയും പരിഗണിക്കും. പാരിസ്ഥിതികമായ ആശങ്കകളും മുഖവിലക്കെടുക്കും. അതിന് ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ സർക്കാർ…

Read More

അഴിമതി തുടച്ചുനീക്കുമെന്ന് ഭഗവന്ത് മൻ; പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കർ കാലാനിയിൽ നടന്ന ചടങ്ങിൽ ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി മുഖ്യമന്ത്രിയും ആപ് കൺവീനറുമായ അരവിന്ദ് കെജ്രിവാൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനായി ഖത്കർ കാലാനിലെത്തിയത്. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കുമെന്ന് ഭഗവന്ത് മൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി…

Read More

വഖഫ് നിയമനം: ഏപ്രിൽ 20ന് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

  വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇന്നലെ മന്ത്രി സഭയിൽ വ്യക്തമാക്കിയതിന് പന്നാലെ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ ആശങ്കയറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഇന്നലെ അറിയിച്ചിരുന്നു വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നത് വിശദമായ ചർച്ചക്ക് ശേഷമേ നടപ്പാക്കൂവെന്നായിരുന്നു മുഖ്യമന്ത്രി സമസ്തക്ക് നൽകിയ ഉറപ്പ്. ഇന്നലെ…

Read More