Headlines

Webdesk

അന്ധവിദ്യാർഥിനിയെ പീഡിപ്പിച്ചു, കേസ് ഒതുക്കി തീർക്കാനും ശ്രമം; സ്‌കൂൾ വാച്ചർ അറസ്റ്റിൽ

  ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത അന്ധവിദ്യാർഥിനിയെ പീഡിപ്പിക്കുകയും പണം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അന്ധവിദ്യാലയം വാച്ചർ അറസ്റ്റിൽ. ഒരു വർഷത്തിന് ശേഷമാണ് സ്ഥാപനത്തിലെ വാച്ചറായ രാജേഷ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഇയാൾ കുട്ടിയുടെ ബന്ധുക്കളെയും സാക്ഷികളെയും വരുതിയിലാക്കി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കണമെന്ന് പെൺകുട്ടിയുടെ സഹോദരനോട് രാജേഷ് ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. സംഭവമറിഞ്ഞിട്ടും സ്‌കൂൾ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. ഒരു വർഷം മുമ്പായിരുന്നു പീഡനം. വിവരം…

Read More

കൊല്ലം ചടയമംഗലത്ത് 20കാരിയെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലം ചടയമംഗലത്ത് 20കാരി തൂങ്ങിമരിച്ച നിലയിൽ. അക്കോണം സ്വദേശി ബിസ്മിയെയാണ് വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ബിസ്മിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ആലിഫ് ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം പേരടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ് ഖാൻ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

  സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗൾ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നതിനാലാണ് മഴ സാധ്യത. മധ്യ തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ത്തി രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുള്ളത്. ഇതിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും.  

Read More

17കാരിയോട് ലൈംഗികാതിക്രമം; പത്തനംതിട്ടയിൽ പോക്‌സോ കേസിൽ വൈദികൻ അറസ്റ്റിൽ

  പത്തനംതിട്ട കൂടലിൽ പോക്‌സോ കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളി വികാരി പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് അറസ്റ്റ് പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികനെതിരെ കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.

Read More

ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു

  ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു. എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം ഇടിച്ച വാഹനം നിർത്താതെ പോയി. ടോറസ് ലോറിയാണ് നാല് പേരെ ഇടിച്ചത്. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ ലോറി കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്.

Read More

ദിലീപ് കോടതിക്ക് കൈമാറാത്ത രേഖകൾ സൈബർ വിദഗ്ധന്റെ പക്കൽ; വീട്ടിൽ റെയ്ഡ്

  ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യം ചെയ്യും. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ വിദഗ്ധർ പരിശോധന നടത്തുകയാണ്. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ…

Read More

ഹിജാബ് നിരോധനം: കർണാടകയിൽ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്

  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിനെതിരെ കർണാടകയിൽ ഇന്ന് മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ്. റാലികൾ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നഗരമേഖലകളിലും തീര മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. ബംഗളൂരുവിൽ നിരോധനാജ്ഞ തുടരുകയാണ്വ കുന്നേരം ഏഴ് മണി വരെയാണ് ബന്ദ്. ഹിജാബ് നിരോധന ഉത്തരവിനെതിരായി കടകൾ അടച്ചുള്ള പ്രതിഷേധമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടം കൂടുന്നതിൽ പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കർണാടക സർക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് ഹൈക്കോടതി ശരിവെച്ചത്

Read More

കടുത്ത തീരുമാനവുമായി ജി23 നേതാക്കൾ; ഗുലാം നബി ആസാദ് ഇന്ന് സോണിയയെ കാണും

  കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യത്തിലുറച്ച് ജി23 നേതാക്കൾ. ഇന്നലെ രാത്രി ഗുലാം നബി ആസാദിന്റെ വസതിയിൽ ജി 23 നേതാക്കൾ യോഗം ചേർന്നു. എല്ലാതലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാൽ മാത്രമേ ഇനി പാർട്ടിക്കൊരു തിരിച്ചുവരവുള്ളുവെന്ന് ആസാദിന്റെ വീട്ടിൽ ചേർന്ന യോഗം വിലയിരുത്തി ഇന്ന് ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. യോഗത്തിൽ നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും…

Read More

ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കൊവിഡ്

  ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 4,00,741 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ദിവസക്കണക്കാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു. ചൈനയിലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ്…

Read More

ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുന്ന സ്റ്റോപ്പ് ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പടെ 13 പേര്‍ക്കാണ് വിലക്ക്.

Read More