വെളിച്ചെണ്ണയ്ക്ക് പകരക്കാരനെ തേടി മലയാളി; ഈ വില സാധാരണക്കാരന് താങ്ങാനാവില്ല, ചില്ലറ വിൽപ്പന വില 564 മുതൽ 592 രൂപ വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നത് വലിയ ആശങ്കയായി മാറുന്നു. ഇന്ന് തിരുവനന്തപുരത്ത് ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 564 രൂപ മുതൽ 592 രൂപ വരെ ആണ്. പരമാവധി വിൽപ്പന വില ആയി. 675 രൂപയാണ് മിക്ക ബ്രാൻഡുകളും കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് വെർജിൻ വെളിച്ചെണ്ണയുടെ വില 700 രൂപ മുതൽ 850 രൂപവരെ ആണ്. വെളിച്ചെണ്ണ വില ഉയർന്നപ്പോൾ മറ്റ് പാചക എണ്ണകളുടെ വിലയും അൽപ്പം ഉയർന്നിട്ടുണ്ട്. ബ്രാൻഡഡ് റൈസ് ബ്രാൻ ഓയിൽ,…
